കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രാത്രിക്ക് 500 ദിര്‍ഹം ആവശ്യപ്പെട്ട യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

  • By Neethu
Google Oneindia Malayalam News

ദുബായ്: യുവതിയെ കൊലപ്പെടുത്തി വ്യാജ പാര്‍സ്‌പോര്‍ട്ടില്‍ കടന്നു കളയാന്‍ ശ്രമിച്ച യുവാവിനെ ദുബായ് പോലീസ് പിടികൂടി. 2014 ലെ കൊലപാതകത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു യുവാവ്.

വ്യജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി മറ്റൊരു കമ്പനിയില്‍ ജോലിക്കു പ്രവേശിക്കുന്നതിനു മുമ്പായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്. 35 ക്കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്.

murder-crime

ഒരു രാത്രി കൂടെ കഴിയുന്നതിന് 500 ദിര്‍ഹമാണ് യുവതി ആവശ്യപ്പെട്ടത്. യുവാവ് നല്‍കിയ 200 ദിര്‍ഹം നിരസിച്ച് യുവതി മറ്റൊരാളുടെ കൂടെ പോവുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

കൊലപാതകത്തിനു ശേഷം യുവാവ് ഒളിവില്‍ പോയതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പോലീസിനു ലഭിച്ചിരുന്നില്ല. കൊലപാതക കുറ്റം ചുമതപ്പെട്ട ഇയാളെ ഇന്റര്‍പോള്‍ തിരയുകയായിരുന്നു. നിയമനടപടികള്‍ക്കു ശേഷം
ഇയാളെ കോടതിയില്‍ ഹാജരാക്കും.

English summary
Dubai Police arrest a man who killed woman in 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X