Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകിയെ 24 മണിക്കൂറിനിള്ളില്‍ പിടികൂടി ദുബായ് പോലീസ് വീണ്ടും താരമായി

ദുബായ്: കഴിഞ്ഞ ദിവസം ദുബായ് ബറാഅ മേഖലയില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആഫ്രിക്കന്‍ യുവതിയുടെ മരണത്തിനു പിന്നിലെ പ്രതിയെ മ്യതദേഹം കണ്ടെത്തി 24 മണിക്കൂറിനുളളില്‍ പിടികൂടാനായത് ദുബായ് പോലീസിന് അഭിമാനമായി. സന്ദര്‍ശക വിസയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യുഎഇ യിലെത്തിയ യുവതിയെ കഴിഞ്ഞ ദിവസമാണ് താമസമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ട കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം പോലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്യേഷണത്തില്‍ യുവതിയുമായി അടുത്ത കാലത്ത് ബന്ധമുണ്ടാക്കിയ പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തിയ വിവരം കണ്ടെത്തുകയായിരുന്നു. അല്‍ ഐനില്‍ താമസക്കാരനായ പ്രതി സംഭവത്തിനു മുന്‍പ് പലതവണ താമസ സ്ഥലത്ത് എത്തുകയും യുവതിയുമായി താമസിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്യേഷണ വിഭാഗം കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അല്‍ ഐനില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിയുകയായിരുന്നു.

dubai map

സംഭവം ദിവസം രാത്രി പ്രതി ഫ്‌ളാറ്റില്‍ എത്തുകയും യുവതിയുമായി രണ്ടു തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പ്രതിഫലമായി 200 ദിര്‍ഹം നല്‍കുകയും ചെയ്തു. എന്നാല്‍ കാലത്ത് വരെ ഫ്‌ളാറ്റില്‍ താമസിച്ച് നേരം വെളുത്താല്‍ മടങ്ങാം എന്ന പ്രതിയുടെ ആവശ്യം നിരാകരിച്ചതാണ് കൊലയില്‍ കലാശിച്ചത്. പ്രതി യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം യുവതിയുടെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും എടുത്ത് കടന്നു കളയുകയായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ ഒരു കടയില്‍ വിറ്റതിനു ശേഷം അല്‍ ഐനിലേക്ക് മടങ്ങി. സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞതെങ്കിലും മണിക്കൂറുകള്‍ക്കകം പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത് ദുബായ് പോലീസിന് അഭിമാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+