കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ 'കളഞ്ഞുകിട്ടിയത്' 62 ലക്ഷം ദിർഹം! പതിനായിരകണക്കിന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ...

കളഞ്ഞുകിട്ടിയവയിൽ ഭൂരിഭാഗവും ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ്.

  • By Desk
Google Oneindia Malayalam News

ദുബായ്: കളഞ്ഞുകിട്ടിയ വസ്തുക്കൾ വിറ്റഴിച്ചതിലൂടെ ദുബായ് പോലീസിന് റെക്കോർഡ് വരുമാനം. കഴിഞ്ഞവർഷം മാത്രം 62.5 ലക്ഷം ദിർഹമാണ് വസ്തുക്കൾ വിറ്റഴിച്ച വകയിൽ ദുബായ് പോലീസ് ട്രഷറിയിൽ അടച്ചത്. ഈ വർഷം ഇതുവരെ 38 ലക്ഷം ദിർഹമാണ് ഈ വകയിൽ സർക്കാരിലേക്ക് ലഭിച്ചിട്ടുള്ളത്.

ഹാദിയ വന്നത് പഠിക്കാനാണ്, പത്രസമ്മേളനം നടത്താനല്ല! ഹാദിയയെ കാണാനാകില്ലെന്ന് കോളേജ് അധികൃതർ...ഹാദിയ വന്നത് പഠിക്കാനാണ്, പത്രസമ്മേളനം നടത്താനല്ല! ഹാദിയയെ കാണാനാകില്ലെന്ന് കോളേജ് അധികൃതർ...

പത്രത്തിലെ 'പരേതൻ' പൊങ്ങിയത് കോട്ടയത്ത്! ഭാര്യയ്ക്ക് സ്വർണമാലയും പണവും അയക്കാൻ ശ്രമം...പത്രത്തിലെ 'പരേതൻ' പൊങ്ങിയത് കോട്ടയത്ത്! ഭാര്യയ്ക്ക് സ്വർണമാലയും പണവും അയക്കാൻ ശ്രമം...

കളഞ്ഞുകിട്ടിയവയിൽ ഭൂരിഭാഗവും ഇലക്ട്രോണിക് ഉപകരണങ്ങളാണ്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബുകൾ, ക്യാമറകൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽപ്പെടും. സാധാരണയായി നഗരത്തിൽ നിന്ന് കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉടമസ്ഥർക്ക് തിരികെ നൽകാറാണ് പതിവ്. ഉടമസ്ഥരെ കണ്ടെത്താനായില്ലെങ്കിൽ ഇത്തരം വസ്തുക്കൾ ദുബായ് പോലീസ് പ്രത്യേകസ്ഥലത്ത് സൂക്ഷിക്കും.

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ...

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ...

നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ വസ്തുക്കളിൽ കൂടുതലും ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ്. 14000 മൊബൈൽ ഫോണുകൾ, ആയിരക്കണക്കിന് ലാപ്ടോപ്പുകൾ, ക്യാമറകൾ, വാച്ചുകൾ തുടങ്ങിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിനു പുറമേ ധാരാളം സർട്ടിഫിക്കറ്റുകളും, തിരിച്ചറിയൽ കാർഡുകളും, വിവാഹ സർട്ടിഫിക്കറ്റുകളും, പോലീസിന് ലഭിച്ചിരുന്നു. ഇവയിൽ കൃത്യമായ വിലാസമുള്ളതിനാൽ ഉടമസ്ഥരെ തിരികെ ഏൽപ്പിച്ചു.

പ്രത്യേക സ്ഥലങ്ങൾ...

പ്രത്യേക സ്ഥലങ്ങൾ...

കളഞ്ഞുകിട്ടുന്ന വസ്തുക്കൾ സൂക്ഷിക്കാൻ ദുബായ് പോലീസിന് പ്രത്യേകസ്ഥലവുമുണ്ട്. ഉടമസ്ഥരെ കണ്ടെത്താനാകാത്ത വസ്തുക്കൾ ഇവിടെയാണ് സൂക്ഷിക്കാറുള്ളത്. കളഞ്ഞുകിട്ടിയ എല്ലാ വസ്തുക്കളും ഒരു വർഷത്തോളം ഇവിടെ സൂക്ഷിക്കും.

ലക്ഷങ്ങൾ...

ലക്ഷങ്ങൾ...

പ്രത്യേകസ്ഥലങ്ങളിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് ഒരു വർഷത്തിനുള്ളിൽ അവകാശികൾ എത്തിയില്ലെങ്കിൽ ഇവയെല്ലാം ലേലം ചെയ്യും. ഈ ലേലത്തിലൂടെയാണ് ദുബായ് പോലീസിന് ലക്ഷക്കണക്കിന് ദിർഹം ലഭിച്ചത്. ഈ പണമെല്ലാം ദുബായ് പോലീസ് ട്രഷറിയിൽ അടച്ചു.

എൽസിഡി ടിവിയും...

എൽസിഡി ടിവിയും...

കഴിഞ്ഞമാസം മാത്രം അയ്യായിരത്തിലേറെ വസ്തുക്കൾ ലേലത്തിൽ വിറ്റുപോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാട്ടർ കൂളർ, ജനറേറ്റർ, എൽസിഡി ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ലേലത്തിൽ വിറ്റുപോയിരുന്നു. ഒരാൾക്ക് ഒരു വസ്തു കളഞ്ഞുകിട്ടിയാൽ 48 മണിക്കൂറിനകം അധികൃതർക്ക് കൈമാറണമെന്നാണ് ദുബായിലെ നിയമം. ഇങ്ങനെ ലഭിക്കുന്ന, ഉടമസ്ഥർ എത്താത്ത വസ്തുക്കളും പോലീസ് ലേലത്തിൽ വച്ചിരുന്നു.

English summary
dubai police earned income through unclaimed electronic goods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X