ബിനോയ് കോടിയേരി ദുബായിൽ കുടുങ്ങി! വിമാനത്താവളത്തിൽ തടഞ്ഞു! എല്ലാം സത്യമെന്ന് ബിനീഷ്....

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞു | Oneindia Malayalam

  ദുബായ്: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ ത‍ടഞ്ഞു. ദുബായിലെ ജാസ് കമ്പനി നൽകിയ ചെക്ക് കേസിനെ തുടർന്നാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്.

  മലപ്പുറം താനൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം; ജില്ലാ കമ്മിറ്റിയംഗം ഇ ജയനെ വധിക്കാൻ ശ്രമം

  ചെക്ക് കേസിൽ പ്രതിയായ ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ ദുബായ് വിട്ട് പോകാനാകില്ല. ഇതിനാൽ നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തിലെത്തിയ ബിനോയ് കോടിയേരി ദുബായിൽ കുടുങ്ങികിടക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  കൈയിൽ ഐസ്ക്രീം ബോളുകൾ, ബിങ്കോ, ചവണ! കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാവി വസ്ത്രധാരി പിടിയിൽ...

  കുടുങ്ങി...

  കുടുങ്ങി...

  നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. ദുബായ് പോലീസിന്റെ യാത്രവിലക്കുള്ളതിനാലായിരുന്നു നടപടി.

  ചെക്ക് കേസിൽ...

  ചെക്ക് കേസിൽ...

  ജാസ് ടൂറിസം കമ്പനി നൽകിയ ചെക്ക് കേസിലാണ് ബിനോയ് കോടിയേരിക്ക് ദുബായ് പോലീസ് യാത്രവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഇതറിയാതെ നാട്ടിലേക്ക് തിരിച്ച ബിനോയിയെ വിമാനത്താവളത്തിൽ തടയുകയായിരുന്നു. ഇതോടെ ബിനോയ് കോടിയേരി ദുബായിൽ കുടുങ്ങിപ്പോയെന്നാണ് റിപ്പോർട്ടുകൾ.

  ബിനീഷ് കോടിയേരി...

  ബിനീഷ് കോടിയേരി...

  ബിനോയ് കോടിയേരിയെ ദുബായിൽ തടഞ്ഞെന്ന വാർത്ത സഹോദരൻ ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു. സംഭവം സത്യമാണെന്നും, യാത്രവിലക്കിനെതിരെ അപ്പീൽ നൽകുമെന്നും ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

  ദുബായ്...

  ദുബായ്...

  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണമുയർന്നിരുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയാണ് ബിനോയ് കോടിയേരിക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി നൽകിയത്. പാർട്ടി വഴി പണം തിരികെ ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നടപടി.

  വാർത്ത...

  വാർത്ത...

  എന്നാൽ സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി ലഭിച്ച കാര്യം നിമിഷങ്ങൾക്കുള്ളിൽ മാധ്യമങ്ങളിൽ വാർത്തയായി. ഇതോടെ സിപിഎം സംസ്ഥാന ഘടകവും പ്രതിരോധത്തിലായി. എന്നാൽ തന്റെ മകനെതിരായി കേസില്ലെന്നും, ഇത്തരം പരാതികൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

  ആരോപണം മാത്രം...

  ആരോപണം മാത്രം...

  തനിക്കെതിരെ കേസില്ലെന്നും, വാർത്തകളിലുള്ളത് വെറും ആരോപണം മാത്രമാണെന്നുമാണ് ബിനോയ് കോടിയേരിയും പ്രസ്താവനയിലൂടെ പ്രതികരിച്ചത്. എന്നാൽ സംഭവം വാർത്തയായതിന് പിന്നാലെ സാമ്പത്തിക കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

  പരാതിയില്ല...

  പരാതിയില്ല...

  തങ്ങൾക്ക് ലഭിക്കാനുള്ള പണം ലഭിച്ചാൽ കേസിനില്ലെന്നായിരുന്നു ദുബായ് കമ്പനിയുടെ നിലപാട്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി കമ്പനി പ്രതിനിധിയും യുഎഇ പൗരനുമായ അൽ മർസൂഖിയും കേരളത്തിലെത്തിയിരുന്നു.

  മകനും...

  മകനും...

  അതിനിടെ, ബിനോയ് കോടിയേരിക്കൊപ്പം ചവറ എംഎൽഎ വിജയൻപിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയും സാമ്പത്തിക തട്ടിപ്പ് കേസുണ്ടെന്ന വാർത്തകളും പുറത്തുവന്നു.

  കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

  English summary
  dubai police issued travel ban for binoy kodiyeri.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്