കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രോസ് സേഫ്‌ലി; റോഡ് സുരക്ഷക്ക് പദ്ധതിയുമായി ദുബായ്

Google Oneindia Malayalam News

ദുബായ്: ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായി ദുബായ്
യിലെ പൊതു ഗതാഗത വകുപ്പ്. 'ക്രോസ് സേഫ്‌ലി' എന്ന് പേരിട്ടിട്ടുള്ള പദ്ധതി റോഡില്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്ക് വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്.

അല്‍ അറാബി സെന്റര്‍ മാളില്‍ വെച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കേണല്‍ ജമാല്‍ അല്‍ ബനായിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറച്ചുകൊണ്ടുവരുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള നിരവധി പദ്ധതികളിലൊന്നുമാത്രമാണ് ക്രോസ് സേഫ്‌ലി പദ്ധതി.

trafficindubai

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിനിടെ ജനങ്ങളെ സ്വദേശികളും വിദേശികളുമായ ജനങ്ങളെ ട്രാഫിക് നിയമങ്ങളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യമാണ് ട്രാഫിക് പൊലീസ് പൂര്‍ത്തീകരിക്കാനിരിക്കുന്ന ദൗത്യം. അപകടമരണങ്ങളില്‍ റോഡില്‍ പൊലിയുന്ന ജീവനുകളില്‍ ഏറെയും ജോലിക്കാരായതിനാല്‍ ഇത്തരക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും ക്യാമ്പയിന്‍.

കഴിഞ്ഞ വര്‍ഷം 46 പേരാണ് റോഡപകടങ്ങളില്‍പ്പെട്ട്
ദുബായില്‍
മരണമടഞ്ഞത്. 2014ല്‍ ഇത് 39ഉം 2-13ല്‍ 46ഉം ആയിരുന്നു റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം. റോഡ് മുറിച്ച് കടക്കാന്‍ അംഗീകാരമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചു കടന്നതിന് 64,620ഓളം ആളുകളില്‍ നിന്നാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കിയിട്ടുള്ളത്. 2014ല്‍ ഇത് 61,391 ഉം, 2014ല്‍ 55.206 ആയിരുന്നു. 200 ദിര്‍ഹമാണ് ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ.

ക്യാമ്പയിന്‍ നടക്കുന്ന കാലഘട്ടത്തില്‍ ആറ് ഭാഷകളിലായി തയ്യാറാക്കിയിട്ടുള്ള ബ്രോഷറുകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്യും. ഇതിന് പുറമേ സര്‍വ്വകലാശാലകളിലും ലേബര്‍ ക്യാമ്പുകളിലും വിതരണം ചെയ്യും. ഇതിനായി സോഷ്യല്‍ മീഡിയയുടെ സൗകര്യവും ഉപയോഗപ്പെടുത്തും.

റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പായി റോഡില്‍ വാഹനങ്ങളില്ലെന്ന് കാല്‍നടയാത്രക്കാര്‍ ഉറപ്പുവരുത്തണമെന്നും, അതിനിടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നു.

English summary
Dubai police launched new campaign to reduce road accident death and injuries named cross safely.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X