ദുബായ് പൊലീസുകാര്‍ തമ്മില്‍ ഏറ്റമുട്ടി, ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു
ദുബായ്: ദുബായില്‍ പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. 30 വര്‍ഷത്തോളം ദുബായ് പൊലീസില്‍ സേവനം അനുഷ്ഠിച്ച പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. 24കാരനായ സഹപ്രവര്‍ത്തകനാണ് പൊലീസുകാരന് മേല്‍ നിറയൊഴിച്ചത്. അല്‍ റിഫ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് പൊലീസുകാര്‍ ഏറ്റമുട്ടിയതെന്നാണ് ഉന്നത പൊലീസ് മേധാവികള്‍ നല്‍കുന്ന വിശദീകരണം. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ദുബായ് പൊലീസ് ആദ്യമായാണ് ഇത്തരമൊരു പ്രശ്‌നത്തിന്റെ പേരില്‍ വിമര്‍ശനത്തിന് പാത്രമാകുന്നത്.

വ്യക്തിപരമായ കാരണങ്ങളെ ചൊല്ലി പൊലീസുകാര്‍ നടത്തിയ വാക് പോര് ഒടുവില്‍ വെടിവയ്പ്പിലും കൊലപാതകത്തിലും കലാശിയ്ക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മാട്ടാര്‍ അല്‍ മസീനിയ പറഞ്ഞു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമോ പൊലീസിനുള്ളിലെ ആശയപരമായ പ്രശ്‌നങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പൊലീസുകാരനും കൊലപാതകിയായ പൊലീസുകാരനും യെമനില്‍ നിന്നുള്ളവരാണ്. കൊലപാതകിയായ പൊലീസുകാരനെ പൊതുവിചാരണയ്ക്ക് വിധേയനാക്കും.












Click it and Unblock the Notifications