ദുബായിലെ ഏറ്റവും അപകടം നിറഞ്ഞ റോഡ് ഏതെന്ന് ദുബായ് പോലീസ് വ്യക്തമാക്കുന്നു
ദുബായ്: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ദുബായില്‍ നടന്ന റോഡപകടങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കിയാണ് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ദുബായിലെ ഏറ്റവും അപകടം നിറഞ്ഞ റോഡായി കണക്കായിട്ടുള്ളത്.
2015 ലെ ആദ്യ മൂന്ന് മാസത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നടന്ന അപകടങ്ങളില്‍ മരിച്ചത് മൂന്ന് പേരാണെങ്കില്‍ 2016 ആദ്യ മൂന്ന് മാസത്തിനിടെ 14 ജീവനുകളാണ് പൊലിഞ്ഞ് വീണത്. എമിറേറ്റ്‌സ് റോഡാണ് ലിസ്റ്റില്‍ രണ്ടാമത്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവിങ്ങിലെ അശ്രദ്ധയുമാണ് പല വലിയ അപകടങ്ങള്‍ക്കും കാരണമായിട്ടുള്ളത്.

ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗവും പെട്ടന്നുള്ള ലൈന്‍ മാറ്റവും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. റോഡില്‍ മനുഷ്യ ജീവന്‍ കൊഴിഞ്ഞ് ഇല്ലാതാവുന്നത് തടയാന്‍ ദുബായ് പോലീസ് വിപുലമായ സുരക്ഷാ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബോധവത്കരണവും റോഡ് സുരക്ഷാ നിര്‍ദേശങ്ങളും പോലീസ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications