കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പ്രവാസി തൊഴിലാളികള്‍ക്കായി സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ വരുന്നു

  • By Desk
Google Oneindia Malayalam News

ദുബയ്: ദുബൈയിലെ ലേബര്‍ കാംപുകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് കായിക വിനോദങ്ങള്‍ക്കും ഒഴിവ് സമയം ആസ്വദിക്കാനും സംവിധാനമൊരുക്കുകയാണ് അധികൃതര്‍. ഇതിനായി ദുബയ് മുനിസിപ്പാലിറ്റി അധികൃതരുമായി കൈകോര്‍ക്കുകയാണ് പോലിസ് വകുപ്പ്. ആദ്യഘട്ടമെന്ന നിലയില്‍ ലേബര്‍ താമസകേന്ദ്രങ്ങളോടനുബന്ധിച്ച് സ്‌പോര്‍ട്‌സിനും കായിക വിനോദങ്ങള്‍ക്കുമുള്ള സൗകര്യം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ദുബയ് പോലിസ്. ഇത് ജൂണ്‍ മാസം അവസാനത്തോടെ യാഥാര്‍ഥ്യമാക്കാനാണ് അധികൃതരുടെ നീക്കം.

തൊഴിലാളികളുടെ ഒഴിവ് സമയം ആസ്വാദ്യകരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവര്‍ക്കായി സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് റഫാ പോലിസ് സ്‌റ്റേഷന്‍ ഡയരക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് ഥാനി ബിന്‍ ഗലീത്ത പറഞ്ഞു. തൊഴിലാളികള്‍ക്ക് കായിക വിനോദങ്ങളിലേര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ക്കു പുറമെ, അവരില്‍ സന്തോഷവും ഉന്‍മേഷവും സൃഷ്ടിക്കുന്നതിനായുള്ള വിവിധ ആസ്വാദന സൗകര്യങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 labor-camps

ഇതോടൊപ്പം തൊഴിലാളികളുടെ താമസ സ്ഥാലമായ ലേബര്‍ ക്യാംപുകളോടനുബന്ധിച്ച് കേന്ദ്രീകൃത മാര്‍ക്കറ്റുകളും പലചരക്കുകടകളും സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും ദുബയ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്ന കടകളില്‍ നിന്നാണ് ലേബര്‍ കാംപുകളിലുള്ളവര്‍ ദൈനംദിന സാധനങ്ങള്‍ വാങ്ങുന്നത്. ഇന്റര്‍നാഷനല്‍ സിറ്റി, മുഹൈസിന, അല്‍ഖൂസ്, അല്‍ അവീര്‍, ജബല്‍അലി എന്നിവിടങ്ങിലെ ലേബര്‍ ക്യാംപുകളിലാണ് തൊഴിലാളികള്‍ക്കായി ഇത്തരം സൗകര്യമൊരുക്കുക.

ലേബര്‍ കടകളോടനുബന്ധിച്ചുള്ള കടകളില്‍ നിയമവിരുദ്ധമായി മദ്യവും മറ്റും വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം കടകള്‍ പൂട്ടിക്കാന്‍ തീരുമാനിച്ചതായും പോലിസ് അറിയിച്ചു. തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലേബര്‍ ക്യാംപുകളുടെ പരിസരങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Dubai police are joining other authorities to build sport fields in labour accommodations by the end of June this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X