• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡേറ്റിംഗ് വൈബ്‌സൈറ്റുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ! കെണിയുമായി കാത്തിരിക്കുന്നത് ഗുഢസംഘം, മുന്നറിയിപ്പ്

ദുബായ്: ഡേറ്റിംഗ് ആപ്പുകളും വെബ്‌സൈറ്റുകളും ഇപ്പോല്‍ കൂടുതല്‍ പ്രചാരത്തില്‍ വന്നിരിക്കുകയാണ്. നിരവധി പേര്‍ ഇപ്പോള്‍ സമയം ചെലവഴിക്കുന്നത് ഇത്തരത്തിലുള്ള ആപ്പുകളിലും വെബ്‌സൈറ്റുകളിലുമാണ്. എന്നാല്‍ ഇത്തരം സൈറ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതികളെ കുറിച്ചും തട്ടിപ്പിനെ കുറിച്ചും ആരും അത്ര ബോധവന്മാരല്ല. സാമ്പത്തിക തട്ടിപ്പ് അടക്കം ലക്ഷ്യം വച്ച് വലിയ മാഫിയതന്നെ ഇത്തരം സൈറ്റുകളുടെ സഹായത്തോടെ വളരുന്നുണ്ട്. ഇരകളെ പലതും പറഞ്ഞ് വശീകരിച്ചാണ് ഇത്തരം തട്ടിപ്പിന് കളമൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് പൊലീസ്. വിശദാംശങ്ങളിലേക്ക്...

വശീകരിച്ച് തട്ടിപ്പ്

വശീകരിച്ച് തട്ടിപ്പ്

ഡേറ്റിംഗ് വെബ്‌സൈറ്റുകളിലൂടെ ആളുകളെ തിരഞ്ഞ് പിടിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്നാണ് ദുബായ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തട്ടിപ്പിന്റെ വലയില്‍കുടുങ്ങുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നും ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്നും പൊലീസ് പറയുന്നു.

വിപുലമായ കാമ്പയിന്‍

വിപുലമായ കാമ്പയിന്‍

എല്ലാവര്‍ക്കും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി വിപുലമായ കാമ്പയിനാണ് ദുബായ് പൊലീസ് തുടക്കം കുറിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് വീഡിയോ പങ്കുവച്ചിട്ടുണ്ട്. വനിതകള്‍ അടങ്ങുന്ന വിവിധ രാജ്യങ്ങളിലെ തട്ടിപ്പ് സംഘങ്ങള്‍ എല്ലാം ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നെതെന്ന് ദുബായ് പൊലീസ് പറയുന്നു.

ക്ഷണിച്ചുവരുത്തി

ക്ഷണിച്ചുവരുത്തി

ഇത്തരം വെബ്‌സൈറ്റിലൂടെ പരിചയപ്പെടുന്ന യുവാക്കളെ പലതും വാഗ്ദാനം ചെയ്ത് തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തി. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും സാമ്പത്തികം മുഴുവന്‍ കൈക്കലാക്കുകയുമാണ്മ ചെയ്യുന്നതെന്ന് ദുബായ് പൊലീസ് സിഐഡി വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ നിരവധി കേസുകളാണ് ദുബായ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ആഫ്രിക്കന്‍ സ്വദേശി

ആഫ്രിക്കന്‍ സ്വദേശി

ഇങ്ങനെ ആക്രമണം നടത്തി പണം കവരുന്ന ഒരു ആഫ്രിക്കന്‍ സ്വദേശിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫളാറ്റില്‍ എത്തിയ ഒരാള്‍ക്ക് ക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്. മാത്രമല്ല, ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന 40000 ദിര്‍ഹം സംഘം അപഹരിക്കുകയും ചെയ്തു.

ക്രഡിറ്റ് കാര്‍ഡ്

ക്രഡിറ്റ് കാര്‍ഡ്

കയ്യിലുണ്ടായിരുന്ന 500 ദിര്‍ഹം കൈക്കലാക്കി. പിന്നീട് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബാക്കി തുക പിന്‍വലിക്കുകയായിരുന്നു. ഏഴംഗ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ബാക്കിയുള്ളവരെ എത്രയും പെട്ടെന്നും കണ്ടെത്തുമെന്നും നടപടികള്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

 ഫ്‌ളാറ്റുകള്‍

ഫ്‌ളാറ്റുകള്‍

തട്ടിപ്പ് സംഘത്തിന് വിവിധ എമിറേറ്റുകളില്‍ ഫ്‌ളാറ്റുകളുണ്ട്. വ്യാജ ഐഡികള്‍ നിര്‍മ്മിച്ച് അത് ഉപയോഗിച്ചാണ് ഇവര്‍ ഫ്‌ളാറ്റുകള്‍ എടുത്തിരുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് ഇങ്ങനെ തട്ടിപ്പ് നടത്തുന്ന രാജ്യാന്തര സംഘത്തെ മാസങ്ങള്‍ക്ക് മുമ്പ് പിടിച്ചിരുന്നു. ഓപ്പറേഷന്‍ ഷാഡോ എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്.

 അതീവ ജാഗ്രത

അതീവ ജാഗ്രത

വാട്‌സാപ്പ് സന്ദേശങ്ങള്‍, ഇമെയിലുകള്‍, ഫേസ്ബുക്ക് സന്ദേശങ്ങള്‍ എന്നിവയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും പലരും തട്ടിപ്പില്‍ കുടുങ്ങുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കരുചതെന്നും പൊലീസ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

രാഹുൽജിക്കും കുഞ്ഞാലിക്കുട്ടിക്കും കുഴപ്പമില്ല, അവർ മോദിയുടെ നല്ല പിള്ളകൾ; തുറന്നടിച്ച് എംബി രാജേഷ്

ബിജെപിയുടെ വോട്ട് ചോര്‍ത്താന്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം: ജാതി സമവാക്യം ശക്തമാവുന്നു

'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്!

English summary
Dubai police warn of money laundering gangs through fake dating websites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X