കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാണ് ദുബായ് രാജകുമാരന്‍; പുതുവര്‍ഷത്തിലെ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മിടുക്കന്‍

Google Oneindia Malayalam News

ദുബായ്: എല്ലാവരും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ദുബായിലെ അഡ്രസ്സ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍ അഗ്നിബാധ ഉണ്ടായത്. ബുര്‍ജ് ഖലീഫയ്ക്കടുത്തായിരുന്നു ഈ ഹോട്ടല്‍.

ബുര്‍ജിലെ വെടിക്കെട്ട് കാണാനെത്തിയവരെല്ലാം തീപ്പിടിത്തത്തില്‍ സ്തംബ്ധരായി. ചിലര്‍ ആ തീപ്പിടിത്തത്തെ പശ്ചാത്തലമാക്കി സെല്‍ഫിയെടുത്തു. ബുര്‍ജില്‍ കൃത്യസമയത്ത് വെടിക്കെട്ടും നടന്നു.

എന്നാല്‍ ഈ സമയത്ത് അഗ്നി ശമന സേനാംഗങ്ങള്‍ തീ കെടുത്താനുള്ള കഠിന പരിശ്രമത്തിലായിരുന്നു. അവര്‍ക്കൊപ്പം അവരുടെ പ്രിയപ്പെട്ട രാജകുമാരനും ആ തീവ്രശ്രമത്തില്‍ പങ്കാളിയായിരുന്നു.

ഡൗണ്‍ടൗണിലെ തീപ്പിടത്തം

ഡൗണ്‍ടൗണിലെ തീപ്പിടത്തം

ബുര്‍ജ് ഖലീഫയ്ക്ക് അടുത്തുള്ള അഡ്രസ്സ് ഡൗണ്‍ ടൗണ്‍ ഹോട്ടലിലാണ് പുതുവര്‍ഷപ്പിറവിയ്ക്ക് തൊട്ടു മുമ്പ് തീപ്പിടത്തമുണ്ടായത്.

ദുബായ് രാജകുമാരന്‍

ദുബായ് രാജകുമാരന്‍

ദുബായ് രാജകുമാരന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആയിരുന്നു അഗ്നി ശമന സേനാംഗങ്ങള്‍ക്കൊപ്പം തീ കെടുത്താന്‍ ഇറങ്ങിയത്.

ആഘോഷമല്ല പ്രധാനം

ആഘോഷമല്ല പ്രധാനം

ദുബായ് രാജകുമാരന് വേണമെങ്കില്‍ തന്റെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ തുടരാമായിരുന്നു. ആരും അതിനെ ചോദ്യം ചെയ്യുക പോലും ഇല്ല. പക്ഷേ അങ്ങനെ മാറി നില്‍ക്കാന്‍ രാജകുമാരന്‍ തയ്യാറായില്ല.

പുറത്ത് വിട്ടത്

പുറത്ത് വിട്ടത്

കോളമിസ്റ്റ് ആയ സുല്‍ത്താന്‍ അല്‍ ഖാസിമി ആണ് ദുബായ് രാജകുമാരന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം തീകെടുത്താന്‍ ഇറങ്ങിയതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

അവരില്‍ ഒരാളായി

അവരില്‍ ഒരാളായി

ദുബായ് സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരുടെ വേഷത്തിലാണ് രാജകുമാരനും എത്തിയത്.

ഇതാണ് രക്ഷാ പ്രവര്‍ത്തനം

ഇതാണ് രക്ഷാ പ്രവര്‍ത്തനം

അത്ര വലിയ തീപ്പിടിത്തം ഉണ്ടായിട്ടും ഒരാള്‍ക്ക് പോലും ജീവഹാനി ഉണ്ടായില്ല. 14 പേര്‍ക്ക് ചെറുതായി പരിക്കേറ്റു. അതും തിക്കിലും തിരക്കിലും പെട്ട്.

മാതൃകയാണ്

മാതൃകയാണ്

ദുബായ് രാജകുമാരന്റെ 'രക്ഷാപ്രവര്‍ത്തനം' ലോക മാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കി. ലോകത്തിന് തന്നെ രാജകുമാരന്‍ മാതൃകയാവുകയായിരുന്നു.

പതിവ് രീതി

പതിവ് രീതി

സാധാരണ ഗതിയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തിലെ ഉന്നതര്‍ എത്രയും പെട്ടെന്ന് അവിടെ നിന്ന് സ്ഥലം കാലിയാക്കാറാണ് പതിവ്. സുരക്ഷാ ഉദ്യോഗസ്ഥരും അതിന് തന്നെ ആയിരിയ്ക്കും മുന്‍ഗണന നല്‍കുക. എന്നാല്‍ കഴിഞ്ഞ ദിവസം ദുബായില്‍ സംഭവിച്ചത് അതായിരുന്നില്ല.

ദുബായ് രാജാവിന്റെ മകന്‍

ദുബായ് രാജാവിന്റെ മകന്‍

ദുബായ് രാജാവും യുഎഇ പ്രധാനമന്ത്രിയും ആയ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ മകനാണ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് .

English summary
In a rare incident son of Dubai’s ruler, Sheikh Mansoor bin Mohammed scrapped his New Year eve plan on Thursday night and joined firefighters at the address Downtown hotel, where fire gutted the city’s up-scale hotel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X