കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഞാന്‍ പറയുന്നതൊന്നും കേട്ടില്ല; ഇന്ത്യന്‍ സേന പിടികൂടിയ അനുഭവം പറഞ്ഞ് ദുബായ് രാജകുമാരി

Google Oneindia Malayalam News

ദുബായ്: മൂന്ന് വര്‍ഷം മുമ്പ് രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ പിടിയാലായ സംഭവം തുറന്ന് പറഞ്ഞ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളായ ലത്തീഫ രാജകുമാരി. 2018 ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടിവിലാക്കിയിരിക്കുകയാണെന്നും ലത്തീഫ വ്യക്തമാക്കുന്നത്. ബിബിസിക്ക് നല്‍കിയ രഹസ്യ വീഡിയോ സന്ദേശത്തിലാണ് ലത്തീഫ ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

ലത്തീഫ വീട്ടുതടങ്കലിലായ ശേഷം രഹസ്യമായി അവര്‍ക്ക് നല്‍കിയ ഫോണിലാണ് സന്ദേശം റെക്കോഡ് ചെയ്തത്. ബാത്ത്റൂമില്‍ വെച്ചായിരുന്നു ലത്തീഫ വീഡിയോ ഷൂട്ട് ചെയ്തത്. ദുബായില്‍ നിന്ന് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ സൈന്യമാണ് പിടിച്ചുകൊണ്ടുവന്നത്. തന്നെ മയക്കി കിടത്തിയ ശേഷം സ്വകാര്യ ജെറ്റില്‍ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. ദുബായില്‍ ഇറങ്ങുന്നത് വരെ തനിക്ക് ബോധം വന്നിരുന്നില്ലെന്നും ലത്തീഫ തുറന്ന് പറയുന്നു.

വീട്ടില്‍ തനിക്ക് കനത്ത പൊലീസ് കാവലായിരുന്നു ഏര്‍പ്പെടുത്തിയത്. വീട്ടില്‍ പൂര്‍ണ്ണമായി ബന്ദിയാക്കപ്പെട്ടു. വൈദ്യ സഹായമോ നിയമപരമായ സഹായമോ ലഭിച്ചില്ലെന്നും ലത്തീഫ ആരോപിക്കുന്നു. കുടുംബത്തിന്‍റെ പീഡനങ്ങളെ തുടര്‍ന്ന് 2018 ലായിരുന്നു ലത്തീഫ രാജ്യം വിടാന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും രക്ഷപ്പെട്ട ലത്തീഫ ഇന്ത്യയിലെത്തി അമേരിക്കയിലേക്ക് പോവാന്‍ ശ്രമിക്കവെ മുംബൈ തീരത്ത് വെച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി ദുബായ് സര്‍ക്കാറിനെ ഏല്‍പ്പിക്കുകയായിരുന്നു.

dubai

ഇന്ത്യന്‍ സേന പിടികൂടി ബന്ദിയാക്കുമ്പോള്‍ രാഷ്ട്രീയ അഭയം തേടാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ ഇന്ത്യന്‍ സേന അത് ശ്രദ്ധിച്ചുപോലും ഇല്ലെന്നാണ് ഫാത്തിമ വ്യക്തമാക്കുന്നത്. നാലോ അഞ്ചോ ജനറലുകളുള്ള ഒരു വലിയ മുറിയിലേക്ക് കമാൻഡോകൾ എന്നെ കൊണ്ടുപോയി. എനിക്ക് അഭയം ലഭിക്കണമെന്നും ദുബായിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഞാൻ ആവർത്തിച്ചു. എന്നാല്‍ ഒരു എമിറാത്തി കമാന്‍ഡോ വന്ന് ബലമായി പിടിച്ച് എന്നെ ഒരു സ്ട്രെച്ചറില്‍ കിടത്തി പുറത്ത് കിടക്കുന്ന ജെറ്റ് വിമാനത്തിന്‍റെ അരികിലേക്ക് കൊണ്ടുപോയി. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ദുബായിയില്‍ ആണെന്നും ലത്തീഫ് പറയുന്നു.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

അതേസമയം, സംഭവത്തില്‍ യുഎഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. യുകെ ഉള്‍പ്പടേയുള്ള രാജ്യങ്ങളും വിഷയത്തില്‍ ഇടപെട്ട് രംഗത്ത് വന്നിട്ടുണ്ട്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്ന് യുകെ പറഞ്ഞിരുന്നു. ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്.

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

English summary
The Princess of Dubai also shared her experience of being captured by the Indian special forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X