Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടപ്പാട് തീരാന്‍ ദുബായിലെത്തി,നാട്ടിലേയ്ക്ക് പണമയക്കാന്‍ കഴിയാതെ പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദുബായ്: നാട്ടിലേയ്ക്ക് പണം അയക്കാന്‍ കഴിയാതെ പ്രവാസി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു . ദുബായിലാണ് സംഭവം . ഏഷ്യക്കാരനായ പ്രവാസിയാണ് പണം അയക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് . മദ്യത്തില്‍ കീടനാശിനി ചേര്‍ത്ത് കഴിയ്ക്കുകയായിരുന്നു ഇയാള്‍ . അബോധാവസ്ഥയിലായ യുവാവിനെ സഹമുറിയനാണ് ആശുപത്രിയില്‍ എത്തിച്ചത്.

സഹമുറിയനായ ടാക്‌സി ഡ്രൈവറാണ് ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടത് . മദ്യകുപ്പിയും കീടനാശിനിയുടെ കുപ്പികളും കണ്ടതോടെ ഇയാള്‍ക്ക് സംശയമേറി . ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു .

Dubai Map

മണിയ്ക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ സുഹൃത്തുക്കള്‍ക്കായത് . യുവാവിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടായിരുന്നുവെന്നും മതിയായ പണം അയക്കാന്‍ കഴിയാത്തതില്‍ യുവാവ് ഏറെ സങ്കടപ്പെട്ടിരുന്നതായും സഹമുറിയന്‍ പറയുന്നു . വീട്ടുകാര്‍ക്ക് വേണ്ട പണം എത്തിയ്ക്കാന്‍ തനിയ്ക്ക് കഴിയുന്നില്ലെന്ന മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുഹൃത്ത് പറയുന്നു . ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+