കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ വാഹനപകടം; എട്ട് മരണം, ഏഴ് പേരുടെ നില ഗുരുതരം, ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ് ജീവനക്കാര്‍

Google Oneindia Malayalam News

ദുബായ്: നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ മിനി ബസ് ഇടിച്ച് എട്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടനം. മിര്‍ദിഫ് സിറ്റി സെന്ററിന് അടുത്താണ് സംഭവം. ബസില്‍ 14 യാത്രക്കാരാണുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും റാഷിദ് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവരുടെ നില ഗുതുരമാണെന്നാണ് വിവരം.

Ambula

മരിച്ചവരില്‍ ഇന്ത്യക്കാരും പാകിസ്താന്‍കാരുമുണ്ടെന്നാണ് ആദ്യവിവരം. രഞ്ജിത്, അജിത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്. ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ് എന്ന കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. തമിഴ്‌നാട്ടുകാരാണ് ബസിലുണ്ടായിരുന്നവരില്‍ കൂടുതല്‍. കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരും ബസിലുണ്ടായിരുന്നു.

ഇറാനെതിരായ യുദ്ധം; വ്യത്യസ്ത പ്രഖ്യാപനവുമായി ബിന്‍ സല്‍മാന്‍, ആഗോള സമ്പദ്‌വ്യവസ്ഥ തകരുംഇറാനെതിരായ യുദ്ധം; വ്യത്യസ്ത പ്രഖ്യാപനവുമായി ബിന്‍ സല്‍മാന്‍, ആഗോള സമ്പദ്‌വ്യവസ്ഥ തകരും

ദുബായില്‍ വന്‍ തിരക്കുള്ള റോഡുകളിലൊന്നാണ് അപകടമുണ്ടായ സ്ഥലം. അതിരാവിലെ ആയതിനാല്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണ് കരുതുന്നത്. യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പോകുകയായിരുന്നു മിനി ബസ്. അമിത വേഗത ഒഴിവാക്കി ജാഗ്രതയോടെ വാഹനം ഓടിക്കണമെന്ന് ദുബായ് ആംബുലന്‍സ് സര്‍വീസ് മേധാവി ഖലീഫ ബിന്‍ ദ്രയ് പറഞ്ഞു.

English summary
Dubai road Accident: 8 killed, 7 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X