കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: മൂന്ന് മാസത്തിനുള്ളില്‍ മരുഭൂമി വിനോദസഞ്ചാരത്തിന് ചട്ടം വരുന്നു

  • By Jisha
Google Oneindia Malayalam News

ദുബായ്: ദുബായില്‍ മരുഭൂമി വിനോദസഞ്ചാരത്തിന് പുതിയ ചട്ടം നിലവില്‍ വരുന്നു. മരുഭൂമി വിനോദസഞ്ചാരത്തിനും വിനോദ സഞ്ചാര ക്യാമ്പുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നാണ് ദുബായ് വിനോദസഞ്ചാരവകുപ്പിന്റെ പുതിയ അറിയിപ്പ്.

പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ സന്ദര്‍ശകരുടെ യാത്രാനുഭവം, ആരോഗ്യം, സുരക്ഷ, ഇന്‍ഷ്വറന്‍സ് കവറേജ്, വിപണനം, പരസ്യം, ഗതാഗത സൗകര്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍ വിലയിരുത്തേണ്ടതുണ്ട്. വിനോദസഞ്ചാര രംഗത്ത് പ്രകൃതിയോടിണങ്ങിയ സുസ്ഥിര പരിപാടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍വരും. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം കാര്‍ സീറ്റുകള്‍, വാഹനപരിശോധനക്കുള്ള മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങള്‍ അവിഭാജ്യഘടകങ്ങളായി പരിഗണിക്കും. എല്ലാ ഡ്രൈവര്‍മാരും ദുബായ് വിനോദസഞ്ചാരവകുപ്പിന്റെ ടൂര്‍ ഗൈഡ് സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അതിഥികളായെത്തുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആര്‍ടിഎ ലൈസന്‍സ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരിക്കണമെന്നും വിനോദസഞ്ചാരവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

dubai

ദുബായി സഞ്ചരിക്കാനെത്തുന്ന 20 ശതമാനം വരുന്ന ആളുകളും മരുഭൂമി സവാരി ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ അത്തരം പദ്ധതികളുമായെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് പുത്തന്‍ അനുഭവം നല്‍കാനുള്ള ശ്രമത്തിലാണ് വിനോദസഞ്ചാരവകുപ്പ്. വിനോദസഞ്ചാരത്തിനായെത്തുന്നവരില്‍ മരുഭൂമി സവാരിയുള്‍പ്പെടെയുള്ളവ അവിഭാജ്യഘടകമായി നിലനിര്‍ത്തുന്നതിന് വേണ്ടി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിച്ച് നല്‍കുകയും നിയമങ്ങളടങ്ങിയ പുസ്തകം വിതരണം ചെയ്യുന്നതിനും പദ്ധതിയായിട്ടുണ്ട്. ടൂറിസം ആക്ടിവിറ്റീസ് ആന്‍ഡ് ക്ലാസിഫിക്കേഷന്‍ സെക്ടര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഖാലിദ് ബിന്‍ തൗക്കാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്.

പുതിയ നിയന്ത്രണങ്ങളോടെ എമിറേറ്റ്‌സിലെ മരുഭൂമി വ്യവസായത്തിന്റെ സ്ഥിതി സുരഷിതമാക്കാമെന്നും ദുബായിലെ യാത്രാനുഭവങ്ങള്‍ക്ക് ശക്തിപകരാമെന്നുമാണ് ദുബായ് വിനോദസഞ്ചാരവകുപ്പ് ഇതോടെ കരുതുന്നത്. വിനോദസഞ്ചാര രംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വന്‍തോതിലുള്ള നിക്ഷേപം നടത്തുന്നതിനൊപ്പം ഈ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി ഇ- പെര്‍മിറ്റ് സംവിധാനവും കുറ്റക്കാരായ ഡ്രൈവര്‍മാരെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനയും വിനോദസഞ്ചാരവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

English summary
Dubai department of tourism rolling out desert tour rules within three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X