Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഭരണാധികാരിയുടെ മലയാളം ട്വീറ്റ്; പിണറായിയുടെ വക അറബിയിൽ; പ്രവാസികൾക്കിടയിൽ വൈറൽ

ദുബായ് ഭരണാധികാരിയുടെ മലയാളം ട്വീറ്റ്; പിണറായിയുടെ വക അറബിയിൽ; പ്രവാസികൾക്കിടയിൽ വൈറൽ

അബുദാബി : ദുബായ് ഭരണാധികാരി മലയാളത്തിൽ എഴുതിയ ട്വീറ്റ് വൈറലാകുന്നു. നിരവധി പ്രവാസി മലയാളികൾ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ട്വീറ്റ് പങ്കിട്ടു. ഇതിന് പിന്നാലെയാണ് ട്വീറ്റ് വൈറലായി തുടങ്ങിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Recommended Video

cmsvideo
    Dubai ruler's Malayalam tweet goes viral, Kerala CM Pinarayi Vijayan replies in Arabic

    ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ദുബായ് ഭരണാധികാരി മലയാളത്തിൽ ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയെ നേരിട്ട് കൂടിക്കാഴ്ചയിൽ കണ്ട ചിത്രം സന്തോഷത്തോടെ ട്വീറ്റിൽ പങ്കുവച്ചിരുന്നു. "യുഎഇയ്ക്ക് കേരളവുമായി ഒരു പ്രത്യേക ബന്ധമുണ്ട്. യുഎഇയുടെ സാമ്പത്തിക വികസന വളർച്ചയിൽ കേരളീയർ പ്രധാന പങ്കുവഹിക്കുന്നു. ദുബായ് ഭരണാധികാരി തൻറെ ട്വീറ്റിൽ മലയാളത്തിൽ എഴുതി. അതേസമയം, വൈറലായ ട്വീറ്റ് പിണറായി വിജയൻ തൻറെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു.

    uae

    അതേസമയം, ദുബായ് എക്സ്പോ 2020 ചടങ്ങിൽ പിണറായി വിജയന് സ്വീകരണം നൽകിയ ചിത്രവും ദുബായ് ഭരണാധികാരി പങ്കിട്ടിരുന്നു. ബുധനാഴ്ചയുളള അവരുടെ കൂടിക്കാഴ്ചയിൽ, കേരളത്തിന്റെ വികസനത്തിൽ രാജ്യത്തിന്റെ പിന്തുണയ്‌ക്ക് മുഖ്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞതായി സിഎംഒ പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം വാഗ്ദ്ധാനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി കേരളത്തിനായി കൂടുതൽ നിക്ഷേപങ്ങൾ തേടുകയും ചെയ്തു.

    എന്നാൽ, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മലയാളത്തിലെ ട്വിറ്റിന് പിന്നാലെ പിണറായി വിജയൻ മറുപടി നൽകിയത് വളരെ രസകരം ആയിരുന്നു. നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി അറബിയിലാണ് ട്വീറ്റ് ചെയ്തത്. ഇതും സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു.

    പിണറായിയുടെ വാക്കുകൾ അറബിയിൽ ഇങ്ങനെ ; - "നിങ്ങളുടെ അതിഥിമര്യാദയിലും ഊഷ്മളമായ സ്വീകരണത്തിനും വിനീതനായി ഞാൻ. യുഎഇയുമായും ദുബായിമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ദക്ഷിണേന്ത്യൻ സംസ്ഥാനം ആഗ്രഹിക്കുന്നു". മുഖ്യമന്ത്രി തന്റെ ട്വിറ്റിൽ കുറിച്ചു.

    അതേസമയം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കേരള തനിമയാർന്ന ഒരു ഉപകാരം മുഖ്യമന്ത്രി സമ്മാനിച്ചു. പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനത്തിന് പിന്നാലെയാണ് കേരള തനിമയാർന്നതും സവിശേഷവും ആയ ഉപഹാരം ദുബായ് ഭരണാധികാരിക്ക് മുഖ്യമന്ത്രി കൈമാറിയത്.

    സുഗന്ധവ്യഞ്ജനങ്ങളും കഥകളി രൂപവും അടക്കമുള്ള സമ്മാനങ്ങളാണ് ഭരണാധികാരിയ്ക്ക് ലഭിച്ചത്. ദുബായ് എക്സ്പോ വേദിയിലെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ദുബായ് ഭരണാധികാരിക്ക് ഉപഹാരം നൽകി. ഒരു ചില്ലു പെട്ടിയിലാണ് മുഖ്യമന്ത്രി തന്റെ സ്നേഹോപകാരം നൽകിയത്.

    കുരുമുളക്, കറുവാപ്പട്ട, ഏലക്ക, ഗ്രാമ്പൂ, തക്കോലം, ഉണക്കമുന്തിരി എന്നീ കേരളത്തിന്റെ സവിശേഷമായ സുഗന്ധവ്യഞ്ജനങ്ങൾ പെട്ടിയിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ കഥകളി രൂപവും ആറന്മുള കണ്ണാടിയും വള്ളത്തിന്റെ ചെറു മാതൃകയും സമ്മാനത്തിൽ പിണറായി വിജയൻ ഉൾപ്പെടുത്തിയിരുന്നു.

    അതേസമയം, ചടങ്ങിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

    കേരള വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ യൂസഫലി എം എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+