ദുബായ് ഭരണാധികാരിയ്ക്ക് ജോലിക്ക് ആളെ വേണം...ഒഴിവ് ഒന്ന് മാത്രം..ശമ്പളം 1.82 കോടി രൂപ..!!
ദുബായ്: ജോലിക്ക് ആളെ അന്വേഷിക്കുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. പക്ഷേ ഈ ജോലിപ്പരസ്യം കണ്ടാല്‍ ആരും ഒന്നന്തം വിടും.ജോലിക്ക് ആളെ തേടിയുള്ള ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാരണം എന്താണെന്നല്ലേ..
Read Also: പ്രമുഖ നടന്മാരുടെ രഹസ്യ വീഡിയോകള്‍ പള്‍സര്‍ സുനിയുടെ പക്കല്‍ ?? ഫോണ്‍ ലഭിച്ചാല്‍ കേരളം ഞെട്ടും..!
Read Also: നടിയുടെ ദൃശ്യങ്ങള്‍ കാനയിലോ കായലിലോ കാട്ടിലോ... ?? പൊലീസിനെ കുഴപ്പത്തിലാക്കി പള്‍സര്‍ സുനി..!
Read Also:ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഷൈഖിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ജോലിപ്പരസ്യം ആരുടേയും കണ്ണു തള്ളിക്കുന്നതാണ്.

ഒരു ഒഴിവിലേക്കാണ് അദ്ദേഹത്തിന് ആളെ വേണ്ടത്. ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ലഭിക്കാന്‍ പോകുന്ന ശമ്പളം ചെറിയ തുകയല്ല. പത്ത് ലക്ഷം യുഎഇ ദിര്‍ഹം അതായത് ഏകദേശം 1.82 കോടി രൂപയാണ്.

1.82 കോടി എന്നത് മാസശമ്പളമാണോ വാര്‍ഷിക ശമ്പളമാണോ എന്നത് ഷൈഖ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാലിത് മാസശമ്പളമാണെന്നാണ് അല്‍ അറേബ്യ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിമാസം പത്ത് ലക്ഷം ദിര്‍ഹം ശമ്പളമെന്ന സൗഭാഗ്യം മാത്രമല്ല നിങ്ങളെ കാത്തിരിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളും ബോണസുമെല്ലാം ശമ്പളത്തിന് പുറമേ ലഭിക്കും.

ഈ ജോലി ലഭിക്കാന്‍ ഒരൊറ്റ യോഗ്യതയേ വേണ്ടൂ. ജനങ്ങളെ സേവിക്കാന്‍ അറിയണം. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സന്നദ്ധപ്രവര്‍ത്തനത്തിന്റെയെങ്കിലും ഭാഗമായിരിക്കണം.

നിങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരമുള്ള ഒരാളാണെന്ന് ചുറ്റുമുള്ളവര്‍ക്ക് തോന്നണം. പൊതു ജനങ്ങള്‍ക്ക് സന്തോഷമുണ്ടാക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ ആയിരിക്കണമെന്നേ ഉള്ളൂ. കോടികള്‍ കയ്യിലെത്തും.

ഷൈഖിന്റെ ജോലിക്കാരനാവാന്‍ യുഎഇ പൗരന്മാര്‍ക്ക് മാത്രമല്ല അവസരം ഉള്ളത്. അറബ് ലോകത്തെ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ് ഈ ഒഴിവിലേക്ക്. 5നും 95നും ഇടയിലാവണം പ്രായപരിധി എന്നേയുള്ളൂ.
|
ജോലിക്ക് ആളെ അന്വേഷിച്ചു കൊണ്ടുള്ള ട്വീറ്റ് ഇതാണ്












Click it and Unblock the Notifications