പ്രത്യാശയുടെ വെളിച്ചം നല്ല നാളെയിലേക്ക് നയിക്കട്ടെ... ദീപാവലി ആശംസയുമായി ദുബായ് ഭരണാധികാരി
ദുബായ്: ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയുമായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം. യുഎഇയിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ദീപാവലി ആശംസ അറിയിക്കുന്നു എന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. പ്രത്യാശയുടെ വെളിച്ചം നമ്മെ ഐക്യപ്പെടുത്തട്ടെ എന്നും നല്ല നാളെയിലേക്ക് നയിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.

അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദീപാവലി ആശംസ അറിയിച്ചു. എല്ലാവര്‍ക്കും അഭിവൃദ്ധിയുണ്ടാകട്ടെ എന്ന് എന്ന് ട്വീറ്റ് ചെയ്തു. യുഎഇയില്‍ വിപുലമായ ആഘോഷങ്ങളാണ് ഇന്ന് നടക്കുക. വൈകീട്ട് വെടിക്കെട്ടുണ്ടാകും. ദുബായിലെ ആകാശത്ത് പ്രകാശം നിറയും. ഒട്ടേറെ പ്രദര്‍ശനങ്ങളും പരിപാടികളും ഗ്ലോബര്‍ വില്ലേജില്‍ നടക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ദീപാവലി ആഘോഷം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ഭാഗിക വിലക്കുണ്ട്. പച്ചപ്പടക്കങ്ങള്‍ രണ്ടുമണിക്കൂര്‍ നേരം ഉപയോഗിക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയിരുന്നു. ഇത് സുപ്രീംകോടതി അംഗീകരിച്ചു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നു തെലങ്കാന ഹൈക്കോടതി. എന്നാല്‍ ഇതില്‍ ഇളവ് അനുവദിച്ചാണ് സുപ്രീംകോടതി വിധി.
Recommended Video
തെലങ്കാന ഫയര്‍വര്‍ക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അന്തരീക്ഷ മലിനീകരണം കൊറോണ വ്യാപിപ്പിക്കാന്‍ ഇടയാക്കുമെന്ന് കണ്ടാണ് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications