കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് വളര്‍ച്ച നിലയ്ക്കുന്നു? ജോലികള്‍ കുറഞ്ഞു, പ്രവാസികളെ ആശങ്കപ്പെടുത്തി പുതിയ വിവരങ്ങള്‍

Google Oneindia Malayalam News

ദുബായ്: പ്രവാസികളെ ആശങ്കപ്പെടുത്തി യുഎഇയില്‍ നിന്നുള്ള പുതിയ വിവരം. ഗള്‍ഫ് പകിട്ടിന്റെ പ്രതീകമായ ദുബായുടെ ബിസിനസ് വളര്‍ച്ച നിലച്ചിരിക്കുകയാണെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് പുറത്തുവിട്ട കണക്കില്‍ സൂചിപ്പിക്കുന്നു. ദുബായില്‍ ജോലി അവസരങ്ങള്‍ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്രയും വേഗം ദുബായില്‍ ജോലികള്‍ ഇല്ലാതാകുന്നത് ആദ്യമാണെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് പ്രവാസികളുടെ ഇഷ്ടഗേഹമാണ് ദുബായ്. ഇവിടെ ജോലി അവസരങ്ങളില്‍ പിന്നാക്കം പോകുന്നുവെന്ന വാര്‍ത്ത ആരെയും ആശങ്കപ്പെടുത്തുന്നതാണ്. വിശദാംശങ്ങള്‍...

ജനുവരിയിലെ കണക്കുകള്‍

ജനുവരിയിലെ കണക്കുകള്‍

ജനുവരിയിലെ കണക്കുകള്‍ പ്രകാരം ദുബായിലെ എണ്ണ ഇതര സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മോശമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ തുടച്ചയായ ഇടിവാണ് സംഭവിക്കുന്നത്. നാല് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇങ്ങനെ ഇടിയുന്നത്. എന്നാല്‍ നേരിയ മാറ്റം സമീപ ഭാവിയില്‍ പ്രകടമായേക്കാം.

വിപണിയിലും തളര്‍ച്ച

വിപണിയിലും തളര്‍ച്ച

പര്‍ച്ചൈസിങ് മാനേജേഴ്‌സ് സൂചിക 50.6 ശതമാനമായി താഴ്ന്നിട്ടുണ്ടെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് പറയുന്നു. മൊത്തവിപണി, ചില്ലറ വിപണി, നിര്‍മാണ മേഖല എന്നിവയെല്ലാം മാറ്റമില്ലാതെ തുടരുന്നു എന്ന മാര്‍ക്കിനേക്കാള്‍ താഴെ എത്തിയെന്നും ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡിങ് കമ്പനിയായ ഐഎച്ച്എസ് മാര്‍ക്കിറ്റ് വിശദീകരിക്കുന്നു.

ജോലികള്‍ വെട്ടിക്കുറച്ചു

ജോലികള്‍ വെട്ടിക്കുറച്ചു

ദുബായിലെ വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ആയിരത്തിലധികം ജോലികള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ദുബായില്‍ മാത്രമല്ല, യുഎഇയില്‍ മൊത്തം ബിസിനസ് ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസമാണ് ഇത്തരം ഇടിവ് സംഭവിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

സംഘര്‍ഷവും വൈറസും

സംഘര്‍ഷവും വൈറസും

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷ സാഹചര്യമാകാം ദുബായിലെ ടൂറിസം മേഖലയ്ക്ക് മങ്ങലേല്‍പ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ ചൈനയില്‍ കൊറോണ വൈറസ് ബാധയുണ്ടായതും ടൂറിസ്റ്റുകളില്‍ ഇടിവുണ്ടാക്കി. എന്നാല്‍ വേള്‍ഡ് എക്‌സ്‌പോ കൂടുതല്‍ വിദേശികളെ ദുബായിലെത്തിക്കുമെന്നാണ് പ്രതീക്ഷ.

വീണ്ടും തൂത്തുവാരി എഎപി; ദില്ലിയില്‍ മൂന്നാമതും കെജ്രിവാള്‍ സര്‍ക്കാര്‍, തകര്‍ന്നടിഞ്ഞ് ബിജെപിവീണ്ടും തൂത്തുവാരി എഎപി; ദില്ലിയില്‍ മൂന്നാമതും കെജ്രിവാള്‍ സര്‍ക്കാര്‍, തകര്‍ന്നടിഞ്ഞ് ബിജെപി

ബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ലബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ല

English summary
Dubai’s jobs are vanishing at the fastest pace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X