ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ കാഴ്ചകള്‍
ദുബായ്: 45ല്ല്യണ്‍ പൂക്കള്‍ കൊണ്ട് ഉഗ്രനൊരു ഗാര്‍ഡന്‍ ദുബായില്‍. ദുബായ് മിറാക്കില്‍ ഗാര്‍ഡനിലാണ് പുതിയ സീസണോട് അനുബന്ധിച്ച് പൂക്കള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിയ്ക്കുന്നത്. ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. 2013 ഫെബ്രുവരി 14 മുതല്‍ മെയ് 18 വരെയുണ്ടായിരുന്ന കഴിഞ്ഞ സീസണില്‍ 700,000 പേരാണ് ഗാര്‍ഡന്‍ സന്ദര്‍ശിച്ചത്. ഇത്തവണ കൂടുതല്‍ പേരെ ഗാര്‍ഡനിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതിനാണ് പൂക്കള്‍ കൊണ്ട് വിസ്മയം തീര്‍ത്തതെന്ന് ഗാര്‍ഡന്റെ നിര്‍മാതാക്കളായ അകാര്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ് സര്‍വീസസ് ആന്റ് അഗ്രികള്‍ച്ചര്‍ വക്താവ് പറഞ്ഞു.
പൂക്കള്‍ കൊണ്ട് തീര്‍ത്ത യുഎഇ പതാക, ചിത്രശലഭം, ഔഷധത്തോട്ടം, എന്നിങ്ങനെ ഒട്ടേറെ കാഴ്ചകളാണ് ഒരുക്കിയിരിയ്ക്കുന്നത്. കാഴ്ചകള്‍ പറഞ്ഞറിയുന്നതിനെക്കാള്‍ നല്ലത് കണ്ട് തന്നെ അറിയുന്നതല്ലേ..ഇതാ ദുബായിലെ മിറാക്കിള്‍ ഗാര്‍ഡന്‍ കാഴ്ചകള്‍...

മിറാക്കിള്‍ ഗാര്‍ഡന്‍
കാഴ്ചക്കാര്‍ക്ക് ശരിയ്ക്കും മിറാക്കിള്‍ സമ്മാനിയ്ക്കുകയാണ് ദുബായിലെ ഈ ഗാര്‍ഡന്‍. പൂക്കളുടെ വിസ്മയ ലോകത്ത് അല്‍പ്പനേരം ചെലവഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഏതൊരാള്‍ക്കും ഈ ഗാര്‍ഡനില്‍ എത്താം

പൂക്കാലം
45 മില്ല്യണ്‍ പൂക്കള്‍ തീര്‍ത്ത വിസ്മയമാണ് മിറാക്കിള്‍ ഗാര്‍ഡനില്‍ ഉള്ളത്.

ഒന്നാം ഘട്ടം
ഗാര്‍ഡന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ പൂക്കളാല്‍ തീര്‍ത്ത യുഎഇ ഫ്ളാഗ്, ക്‌ളോക്ക്, മയിലുകള്‍, ഔഷധത്തോട്ടം എന്നിവയാണ് നിര്‍മ്മിയ്ക്കുന്നത്

രണ്ടാം ഘട്ടം
രണ്ടാം ഘട്ടത്തില്‍ ബട്ടര്‍ഫ്‌ളൈ പാര്‍ക്കും, സ്‌ട്രോബെറി പാര്‍ക്കുമാണ് നിര്‍മ്മിയ്ക്കുന്നത്.

കാഴ്ചകള്‍
മിറാക്കിള്‍ ഗാര്‍ഡിലെ പൂക്കാലം.

യുഎഇ പതാക
പൂക്കളാല്‍ തീര്‍ത്ത യുഎഇയുടെ പതാക തന്നെയാണ് കൗതുക കാഴ്ചകളില്‍ ഒന്നാമത്

ഇനിയുമുണ്ട് കാഴ്ചകള്‍
പൂക്കളാല്‍ തീര്‍ത്ത കമാനങ്ങള്‍ ഗാര്‍ഡന്റെ മാറ്റ് കൂട്ടുന്നു

ത്രിഡി ആര്‍ട്ട്
ത്രിഡി ആര്‍ട്ട് ഡിസൈനിലാണ് പല രൂപങ്ങളും പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ചിരിയ്ക്കുന്നത്

നവംബര്‍ കാഴ്ചകള്‍
നവംബര്‍ 28നാണ് ഗാര്‍ഡന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. ഇത് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

വര്‍ണകുടകള്‍
പലനിറത്തിലുള്ള കുടകള്‍ കൊണ്ട് തീര്‍ത്ത മനോഹരമായ ഒരു പാതയും ഒരുക്കിയിട്ടുണ്ട്.

ഔഷധ തോട്ടം
ഗാര്‍ഡന്‍റെ മറ്റൊരാകര്‍ഷണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഔഷധ സസ്യങ്ങള്‍ കൊണ്ട് തീര്‍ത്ത തോട്ടം

സഞ്ചാരികള്‍
വിനോദ സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നതിനും പദ്ധതി പ്രയോജനപ്പെടും

ഇനി വൈകേണ്ട
പ്രവാസികള്‍ക്ക് നല്ല അനുഭവം സമ്മാനിയ്ക്കാന്‍ മിറാക്കിള്‍ ഗാര്‍ഡന് കഴിയും.

ശലഭ പാര്‍ക്ക്
രണ്ടാം ഘട്ടത്തിലാണ് ശലഭപാര്‍ക്ക് തുറക്കുക












Click it and Unblock the Notifications