Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ അനുകരിച്ച കുട്ടിയെ കാണാന്‍ ഷെയ്ഖ് മുഹമ്മദ് നേരിട്ടെത്തി!!

ചെറിയ പ്രായത്തില്‍ തന്നെ ഷെയ്ഖ് മുഹമ്മദിന്റെ സംസാര രീതി ശ്രദ്ദിച്ച കുട്ടി പിന്നീട് ഇദ്ദേഹത്തിന്റെ പ്രസംഗം അനുകരിക്കുകയായിരുന്നു.

ദുബായ്: തന്റെ പ്രസംഗങ്ങളും സംസാര രീതിയും അനുകരിക്കുന്ന ബാലികയെ കാണാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് നേരിട്ടെത്തിയത് വീട്ടുകാരെ അമ്പരപ്പിച്ചു. ചെറിയ പ്രായത്തില്‍ തന്നെ ഷെയ്ഖ് മുഹമ്മദിന്റെ സംസാര രീതി ശ്രദ്ദിച്ച കുട്ടി പിന്നീട് ഇദ്ദേഹത്തിന്റെ പ്രസംഗം അനുകരിക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ കുട്ടി അനുകരിക്കുന്നത് മാതാപിതാക്കള്‍ മൊബൈല്‍ കേമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഈ വീഡിയോ വൈറലായി. സംഭവം ശ്രദ്ദയില്‍പ്പെട്ട ഷെയ്ഖ് മുഹമ്മദ് മഹ്‌റ അല്‍ ഷെഹിയ എന്ന കുട്ടിയെ നേരില്‍ കാണാന്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു.

sh-m

ഷെയ്ഖ് മുഹമ്മദിന്റെ പെട്ടന്നുള്ള സന്ദര്‍ശനം വീട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല. വീട്ടിലെത്തിയ അദ്ദേഹം കുട്ടിയെ തന്റെ മടിയിലിരുത്തി ഒരിക്കല്‍ കൂടി അനുകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറിച്ചൊന്നും ചിന്തിക്കാതെ മഹ്‌റ പ്രസംഗവും ആഗ്യവും ഷെയ്ഖ് മുഹമ്മദിന് മുന്നില്‍ അവതരിപ്പിച്ചു. കുട്ടിയെ അനുമോദിച്ചതിനു ശേഷം വീട്ടുകാരുടെ സുഖ വിവരങ്ങള്‍ തിരക്കി രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് സാധാരണക്കാരനെ പോലെ വീട്ടില്‍ നിന്നും മടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+