കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തൊപ്പിയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും...

Google Oneindia Malayalam News

ദുബായ്: ദുബായ് ഡെസേര്‍ട്ട് എക്‌സിട്രീമിന്റെ (ഡിഡിഇ) എക്‌സിക്യുട്ടീവ് ഹെഡ് വെയര്‍ സ്‌റ്റോര്‍ കാപ്റ്റീവ്8 ദുബായ് മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ആക്ഷന്‍ സ്‌പോര്‍ട്ട്‌സ് ലൈഫ് സ്‌റ്റൈല്‍, ബൈസിക്കിള്‍ സ്‌പോര്‍ട്ട്, തുടങ്ങിയവയ്ക്ക് അനുയോജ്യമായ നിരവധി ലോകോത്തര ബ്രാന്‍ഡുകള്‍ കാപ്റ്റീവ്8 ല്‍ ലഭ്യമാണ്.

melin

4995 ദിര്‍ഹം വില വരുന്ന മെലിന്‍ ക്യാപാണ് ഇവിടെ താരങ്ങളിലെ താരം. ഉല്‍പ്പന്നങ്ങളുടെ കസ്റ്റമൈസേഷനും, പേഴ്‌സണലൈസേഷനും ഇവിടെ സാധ്യമാണെന്ന് ഡിഡിഇ സിഒഇ ഷഹരിയാന്‍ കോഡ്‌സ് ജസ്സ്റ്റീഷ് പറഞ്ഞു. കെയ്‌ലര്‍ & സണ്‍സ്, മെലിന്‍, 47, നെഫ്, സ്റ്റാര്‍ട്ടര്‍ മിച്ചല്‍ & നെസ്, വോള്‍കോം, എറ്റ്‌നിസ്, ആള്‍ട്ടമൌഡ്, ഇലക്ട്രിക് തുടങ്ങിയ ബ്രാന്‍ഡുകള്‍ ക്യാപ്റ്റീവ്8 ലെ ഉല്‍പ്പന്ന നിരയെ സമ്പന്നമാക്കുന്നു.

എന്‍ബിഎ ടീം അംഗങ്ങളുടെ പേരും നമ്പരും രേഖപ്പെടുത്തിയ ക്യപുകളും ഇവിടെ ലഭ്യമാണ് ക്യാപ്റ്റീവ്8 ന് ലഭിച്ച ആവേശകരമായ പിന്തുണ കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ പ്രേരകമായെന്ന് ഷഹരിയാന്‍ കൂട്ടിചേര്‍ത്തു.

English summary
Dubai sees the launch of citys first exclusive headwear store Captiv8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X