ടെന്നീസ് കളിച്ച് ദുബായ് പുതിയ ഗിന്നസ് റെക്കോര്‍ഡിലേക്ക്!!!
ദുബായ്: ഒമ്പത് മണിക്കൂറിലധികം നീണ്ട ടെന്നീസ് മാരത്തണ്‍ മത്സരം സംഘടിപ്പിച്ച് ദുബായ് മറ്റൊരു ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. യു.എ.ഇ യില്‍ നിന്നുള്ള 76 കളിക്കാരെ പങ്കെടുപ്പിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച മത്സരം 9 മണിക്കൂറും 15 മിനിറ്റും പിന്നിട്ടപ്പോള്‍ അത് പുതിയൊരു ലോക റെക്കോര്‍ഡിനു വഴിമാറി.

പ്രദര്‍ശന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കളിക്കാര്‍ പങ്കെടുത്ത മാരത്തോണ്‍ മത്സരമാണ് ദുബായില്‍ നടന്നത്. ഗ്രാന്‍ഡ് ഹയാത്ത് ടെന്നീസ് കോര്‍ട്ടില്‍ എ.ഡി.എം.ബി. 24 ടെന്നീസ് മാരത്തോണ്‍ മത്സരമായിരുന്നു ഇറ്റലിയിലെ പഴയ റെക്കോര്‍ഡ് മറികടന്ന പ്രകടനമായി മാറിയത്. ദുബായ് സ്പോര്‍ട്സ് കൌണ്‍സിലിന്റെ സഹകരണത്തോടെ നടന്ന പരിപാടി 2013 ലെ വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് ചാംപ്യന്‍ മരിയണ്‍ ബര്‍ട്ടോളി ഉത്ഘാടനം ചെയ്തു.

ചരിത്ര മുഹൂര്ത്തത്തിനു സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായി ബര്‍ട്ടോളി പറഞ്ഞു. 6 ടീമുകളിലായാണ് 76 കളിക്കാര്‍ അണിനിരന്നത്. സെപ്റ്റംബര്‍ 22 ന് ഇറ്റലിയില്‍ നടന്ന 9 മണിക്കൂര്‍ 5 മിനിറ്റാണ് ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടുളള റെക്കോര്‍ഡ്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications