കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെന്നീസ് കളിച്ച് ദുബായ് പുതിയ ഗിന്നസ് റെക്കോര്‍ഡിലേക്ക്!!!

Google Oneindia Malayalam News

ദുബായ്: ഒമ്പത് മണിക്കൂറിലധികം നീണ്ട ടെന്നീസ് മാരത്തണ്‍ മത്സരം സംഘടിപ്പിച്ച് ദുബായ് മറ്റൊരു ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. യു.എ.ഇ യില്‍ നിന്നുള്ള 76 കളിക്കാരെ പങ്കെടുപ്പിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച മത്സരം 9 മണിക്കൂറും 15 മിനിറ്റും പിന്നിട്ടപ്പോള്‍ അത് പുതിയൊരു ലോക റെക്കോര്‍ഡിനു വഴിമാറി.

guiness1

പ്രദര്‍ശന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കളിക്കാര്‍ പങ്കെടുത്ത മാരത്തോണ്‍ മത്സരമാണ് ദുബായില്‍ നടന്നത്. ഗ്രാന്‍ഡ് ഹയാത്ത് ടെന്നീസ് കോര്‍ട്ടില്‍ എ.ഡി.എം.ബി. 24 ടെന്നീസ് മാരത്തോണ്‍ മത്സരമായിരുന്നു ഇറ്റലിയിലെ പഴയ റെക്കോര്‍ഡ് മറികടന്ന പ്രകടനമായി മാറിയത്. ദുബായ് സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ സഹകരണത്തോടെ നടന്ന പരിപാടി 2013 ലെ വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് ചാംപ്യന്‍ മരിയണ്‍ ബര്‍ട്ടോളി ഉത്ഘാടനം ചെയ്തു.

guiness2

ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായി ബര്‍ട്ടോളി പറഞ്ഞു. 6 ടീമുകളിലായാണ് 76 കളിക്കാര്‍ അണിനിരന്നത്. സെപ്റ്റംബര്‍ 22 ന് ഇറ്റലിയില്‍ നടന്ന 9 മണിക്കൂര്‍ 5 മിനിറ്റാണ് ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടുളള റെക്കോര്‍ഡ്.

English summary
Dubai sets a new Guinness World Record in tennis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X