ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദുബായ് സ്‌കൂള്‍ സംഗീത അധ്യാപകന്‍ യുഎസ്സില്‍ അറസ്റ്റില്‍
ദുബാ്: ഏഴു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദുബയിലെ സ്‌കൂള്‍ അധ്യാപകന്‍ യുഎസില്‍ അറസ്റ്റിമായി. ഫെബ്രുവരി 15ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വച്ചാണ് വില്യം ബാള്‍ എന്ന അധ്യാപകന്‍ അറസ്റ്റിലായത്. ഇതേത്തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി ദുബയിലെ സ്വിസ്സ് ഇന്റര്‍നാഷനല്‍ സയന്റിഫിക് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
വിദേശികളുടെ മേല്‍ ചുമത്തിയ ലെവി റദ്ദാക്കണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ്
എന്നാല്‍ താംപയിലെ ഫെഡറല്‍ കോടതിയില്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ചാണ് ഏഴു വയസുകാരിയുമായി പ്രതി പരിചയം സ്ഥാപിച്ചതെന്ന് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തി. 5000 ഡേളര്‍ (18,360 ദിര്‍ഹം) വിമാന ടിക്കറ്റിനായി ചെലവഴിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ കാണാന്‍ യുഎസില്‍ എത്തിയതെന്ന് പോലിസ് വ്യക്തമാക്കി.

കുട്ടികള്‍ക്കുള്ള സാധനങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍, ലൂബ്രിക്കന്റുകള്‍ തുടങ്ങിയവ സംഗീത അധ്യാപകനില്‍ നിന്നും കണ്ടെത്തിയതായും പോലിസ് അറിയിച്ചു. അധ്യാപകന്റെ ദൈര്‍ഘ്യമേറിയ ഓണ്‍ലൈന്‍ സംഭാഷണങ്ങളും ചാറ്റ് ഹിസ്റ്ററിയും തങ്ങളുടെ കൈവശമുണ്ടെന്ന് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് കേസ് അന്വേഷിക്കുക.
പിഎൻബി എന്റെ ബിസിനസ് സാമ്രാജ്യം തകർത്തു! ഇനി എങ്ങനെ ബാദ്ധ്യത തീർക്കും? നീരവ് മോദിയുടെ കത്ത്
ദുബയില്‍ ജോലി ചെയ്യുന്ന അധ്യാപകന്റെ സ്വദേശം അമേരിക്കയിലെ മിസിസിപ്പിയാണ്. ദുബായില്‍ സെക്കന്‍ഡറി വിഭാഗം സംഗീത അധ്യാപകനായ ഇയാള്‍ ദോഹയിലെ ഖത്തര്‍ അക്കാദമിയും ജോലി ചെയ്തിരുന്നു. പേരുകേട്ട റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് വില്യം ബോളിനെ സ്‌കൂളിലേക്ക് ജോലിക്കായി തിരഞ്ഞെടുത്തത്. ഇയാളെ കുറിച്ച് ഏജന്‍സി നടത്തിയ അന്വേഷണത്തിലും സ്‌കൂള്‍ സ്വന്തം വകയില്‍ നടത്തിയ പരിശോധനയില്‍ ഇയാളെക്കുറിച്ച് എന്തെങ്കിലും മോശമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications