കടലിനടിയിൽ അത്ഭുതം ഒളിപ്പിച്ച് ദുബായ്.. ലോകത്തിലെ ആദ്യത്തെ അണ്ടർ വാട്ടർ റിസോർട്ട്

  • Posted By: Anamika
Subscribe to Oneindia Malayalam

ദുബായ്: ഗള്‍ഫ് നാടുകളില്‍ വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബായ്. കരയില്‍ മാത്രമല്ല ദുബായ് അത്ഭുതങ്ങള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. ഇനി കടലിന് അടിയിലുമുണ്ട് അത്ഭുതങ്ങള്‍. കടലിന് അടിയില്‍ അത്യാഢംബരക്കൊട്ടാരം തീര്‍ത്താണ് ദുബായ് ലോകത്തിന് മുന്നില്‍ വിസ്മയം ഒരുക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ കടലിന് അടിയിലുള്ള ആഢംബര റിസോര്‍ട്ടായിരിക്കും ദുബായിലേത്. കടലില്‍ തീര്‍ത്ത വേള്‍ഡ് ഐലന്‍ഡ്‌സ് എന്ന കൃത്രിമ ദ്വീപിലാണ് ഈ അത്ഭുതം ഒരുങ്ങുന്നത്. മൂവായിരത്തോളം അതിഥികളെ ഉള്‍ക്കൊള്ളാനാവുന്ന തരത്തിലാണ് ഈ ആഢംബരക്കൊട്ടാരം നിര്‍മ്മിക്കുക. 2.49 ബില്യണ്‍ ദിര്‍ഹമാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

പണം ലഭിച്ചാൽ നടി കേസ് ഒത്ത് തീർപ്പാക്കുമെന്ന്.. ഞെട്ടിച്ച് സിപിഎം എംഎൽഎ..! പാർട്ടി പ്രതിരോധത്തിൽ!

dubai

നാലിലേറെ ഡെക്കുകളാണ് ഈ കൊട്ടാരത്തിലുണ്ടാവുക. ഇതില്‍ താമസ സൗകര്യം, ഹോട്ടലുകള്‍, വിനോദത്തിന് സൗകര്യം എന്നിവയുണ്ടാകും. നാലില്‍ ഒരെണ്ണം കടലിന് അടിയിലും ആയിരിക്കും. കടലില്‍ പൊങ്ങിക്കിടക്കുന്ന ബീച്ചുകളും ഒരുക്കുന്നുണ്ട്. മാത്രമല്ല കടലിനടിയില്‍ സ്പാ സൗകര്യവും ഉണ്ടാകും. 2020ഓടെയാണ് ഈ പദ്ധതി പൂര്‍ത്തിയാവുക. സഞ്ചാരികള്‍ക്ക് ബോട്ടിലോ സീപ്ലെയിനിലോ ഹെലികോപ്റ്ററിലോ ഈ സ്വപ്‌നദ്വീപിലെ കൊട്ടാരത്തിലെത്താം. ദുബായിയുടെ വിനോദ സഞ്ചാരഭൂപടത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ കൊട്ടാരമെന്നുറപ്പ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dubai to build world's first floating luxury resort soon

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്