കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരമർപ്പിക്കാൻ യുഎഇ: കാറുകൾക്ക് മുകളിൽ പേര് പതിപ്പിക്കും
ദുബായ്: കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരവ് അർപ്പിച്ച് ദുബായ്. ഇതോടെ ടാക്സികൾക്ക് മുകളിൽ ഡ്രൈവർമാരുടെ പേരുകൾ തെളിയും. കൊവിഡ് കാലത്ത് നിസ്വർത്ഥ സേവനം നടത്തിയ ഡ്രൈവർക്ക് മാത്രമാണ് ബഹുമതി ലഭിക്കുക.
ദുബായിൽ 638 കാറുകളുടെ മുകളിലാണ് ഇതോടെ ഡ്രൈവർമാർക്ക് ആദരിച്ചുകൊണ്ട് പേര് പ്രദർശിച്ചിരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് സമയവും പരിഗണിക്കാതെ ജോലി ചെയ്തവരെയും മുൻനിരയിൽ നിന്ന് നിസ്വാർത്ഥ സേവനം ചെയ്തതിനുള്ള അംഗീകാരമായാണ് പരിഗണിക്കുന്നത്.

ടാക്സി വാഹനങ്ങൾക്ക് മുകളിൽ മഞ്ഞ നിറത്തിൽ 'ടാക്‌സി' എന്നെഴുതിയ ബോർഡിന് പകരമായിരിക്കും ഡ്രൈവർമാരുടെ പേര് നൽകുക. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാരുടെ പട്ടികയും സ്റ്റിക്കറും ഇതിനായി ഫ്രാഞ്ചൈസികൾക്കും ദുബായ് ടാക്‌സി കോർപറേഷനും ആർടിഎ കൈമാറിയിട്ടുണ്ട്.
Recommended Video
Lambda variant found in 31 countries | Oneindia Malayalam












Click it and Unblock the Notifications