കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ 30 ദിവസത്തെ സൗജന്യ മദ്യ ലൈസന്‍സ് ലഭിക്കും

  • By S Swetha
Google Oneindia Malayalam News

അബുദാബി: ദുബായിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്ക് ഇനി മുതല്‍ 30 ദിവസത്തെ സൗജന്യ മദ്യ ലൈസന്‍സ് വാഗ്ദാനം ചെയ്യുകയാണ് ദുബായ് ഭരണകൂടം. നിയമം ലംഘിക്കുന്ന സന്ദര്‍ശകര്‍ക്ക് പിഴ ഈടാക്കില്ലെന്ന ഉറപ്പു നല്‍കുന്ന നടപടിയാണ് ഇത്. മുസ്ലീം അല്ലാത്ത 21 വയസ്സ് പൂര്‍ത്തിയായ സന്ദര്‍ശകര്‍ക്കാണ് ഈ സൗജന്യ മദ്യ ടൂറിസ്റ്റ് ലൈസന്‍സിന് സാധുതയുള്ളതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ, നിങ്ങക്കെന്താ കോങ്ക്രസ്സേ'? എസ്എഫ്ഐയെ ഭിത്തിയിലൊട്ടിച്ച് ജയശങ്കർ!'ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ, നിങ്ങക്കെന്താ കോങ്ക്രസ്സേ'? എസ്എഫ്ഐയെ ഭിത്തിയിലൊട്ടിച്ച് ജയശങ്കർ!

എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആല്‍ക്കഹോള്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ്, മാരിടൈം ആന്‍ഡ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍ (എംഎംഐ) എന്നിവര്‍ സന്ദര്‍ശകര്‍ ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ വിശദീകരിക്കുന്ന പ്രത്യേക സെഗ്മെന്റുകള്‍ അവരുടെ വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് അവരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഏതെങ്കിലും എംഎംഐ സ്റ്റോര്‍ സന്ദര്‍ശിക്കുകയും താന്‍ ഒരു ടൂറിസ്റ്റാണെന്ന് സ്ഥിരീകരിക്കുന്ന ഒരു ഫോം പൂരിപ്പിച്ച് ഒപ്പിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

liquor-31-149

കൂടാതെ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പും എന്‍ട്രി സ്റ്റാമ്പും സ്റ്റോറില്‍ കോപ്പി എടുക്കുകയും ഓരോ സന്ദര്‍ശകര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. നിലവില്‍, ദുബായ് റസിഡന്റ് വിസ ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തെ ലൈസന്‍സിന് അര്‍ഹതയുണ്ട്, അത് കടകളില്‍ നിന്ന് മദ്യം വാങ്ങാനും വീട്ടില്‍ സൂക്ഷിക്കാനും അനുവദിക്കുന്നു. കൂടാതെ, നഗരത്തിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യപിക്കുന്ന ആര്‍ക്കും സാങ്കേതികമായി ഒരു ലൈസന്‍സ് ഉണ്ടായിരിക്കണം, എന്നിരുന്നാലും ആരും അതു കാണിക്കാന്‍ ആവശ്യപ്പെടുന്നില്ല.


വിനോദ സഞ്ചാര മേഖലയില്‍ വലിയ മുന്നേറ്റത്തിനൊരുങ്ങുന്ന ദുബായിയുടെ പുതിയ നീക്കം വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. നേരത്തെ മദ്യപിക്കുന്നതിനായി ലൈസന്‍സ് അടക്കമുള്ള വലിയ നിയന്ത്രണങ്ങള്‍ ദുബായില്‍ നിലവിലുണ്ടായിരുന്നു.

English summary
Dubai tourists get free liquor license for 30 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X