Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂക്കിന്റെ ഭംഗി കൂട്ടാന്‍ ചികിത്സ, ഒടുവില്‍ വിവാഹവും മുടങ്ങി ജോലിയും പോയി

ദുബൈ: മൂക്കിന്റെ ഭംഗി കൂട്ടാന്‍ വേണ്ടി ചികിത്സ നടത്തിയ യുവതിയുടെ വിവാഹം മുടങ്ങി. ചികിത്സയ്ക്കൊടുവില്‍ മൂക്ക് വികൃതമായതോടെയാണ് യുവതിയുടെ വിവഹം മുടങ്ങിയത്. ഇതിന് പുറമെ യുവതിക്ക് തന്റെ ജോലിയും ഉപേക്ഷിക്കേണ്ടിവന്നു.സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്. 32 വയസുകാരിയായ യുവതിയാണ് ചികിത്സ നടത്തിയ ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്ററിനുമെതിരെ ദുബൈ കോടതിയില്‍ പാരതി നല്‍കിയത്. യുവതിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിട്ടുണ്ട്.

ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലമാണ് യുവതിയുടെ മൂക്ക് വികൃതമാകാന്‍ കാരണം. മൂക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ബോട്ടോക്സ് ചികിത്സയാണ് യുവതി നടത്തിയത്. എന്നാല്‍ ചികിത്സ നടത്തിയ ഡോക്ടര്‍ക്ക് മതിയായ പ്രാവീണ്യമില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്.

nose

ബോട്ടോക്സ് ചികിത്സയ്ക്ക് വേണ്ടിയായിരുന്നില്ല യുവതി മെഡിക്കല്‍ സെന്ററിലെത്തിയത്. മൂക്കില്‍ നടത്തുന്ന റൈനോപ്ലാസ്റ്റി ശസ്ത്രക്രിയക്കായാണ് യുവതി മെഡിക്കല്‍ സെന്ററിലെത്തിയത്. എന്നാല്‍ ഡോക്ടര്‍ ബോട്ടോക്സ് ഇഞ്ചക്ഷന്‍ നല്‍കാമെന്നും മൂക്കിന്റെ രൂപഭംഗി വര്‍ദ്ധിപ്പിക്കാമെന്നും പറയുകയായിരുന്നു. ഡോക്ടറുടെ വാക്ക് വിശ്വസിച്ച യുവതി ഇതിന് തയ്യാരാവുകയും ചെയ്തു. എന്നാല്‍ ഇഞ്ചക്ഷന്‍ കഴിഞ്ഞതോടെ യുവതിയ്ക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടു. മൂക്കില്‍ തടിച്ചുവരികയും ചെയ്തു.

ഇതോടെ യുവതി ഡോക്ടറെ സമീപിച്ചു. ഇഞ്ചക്ഷന്‍ എടുത്ത സ്ഥലത്ത് ഐസ് വെയ്ക്കാനായിരുന്നു ദോക്ടര്‍ പറഞ്ഞത്. വേദനയും തടിപ്പും മാറുക്കോളുമെന്നും പറഞ്ഞു. വീണ്ടും വേദന കൂടിത്തുടങ്ങിയതോടെ ഡോക്ടറുടെ അടുത്തേക്ക് വീണ്ടും പോയി. ഒരു ക്രീമും ചില വേദന സംഹാരികളും നല്‍കി വിട്ടു. എന്നാല്‍ ഇഞ്ചക്ഷന്‍ എടുത്ത സ്ഥലത്ത് ഒരു വ്രണം രൂപപ്പെട്ടു. ഇതോടെ വീണ്ടും ആശുപത്രിയില്‍ എത്തി. സര്‍ജനെ കാണാന്‍ നിര്‍ദേശിച്ചത് പ്രകാരം സര്‍ജന്‍ മുറിവ് വൃത്തിയാക്കി ക്രീം പുരട്ടി.

ആശുപത്രിയില്‍ നിന്ന് തിരികെ പോകുന്നതിനിടെ മൂക്കില്‍ നിന്ന് രക്തം വന്നു. മ്‌റ്റൊരു ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സ തേടി. അവിടെ നിന്ന് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ പിഴവാണ് കാരണം എന്ന് വ്യക്തമായതോടെ പബ്ലിക് പ്രോസിക്യൂഷന് പരാതി നല്‍കി.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയ പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് പ്രോസിക്യൂഷന്‍, കേസ് അന്വേഷിച്ചത്. പ്രാവീണ്യമില്ലാത്ത ചികിത്സയാണ് ഡോക്ടര്‍ നടത്തിയതെന്ന് കമ്മിറ്റി കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്ററിനുമെതിരെ നടപടി വന്നത്.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

    അതേസമയം, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതോടെ യുവതി മാനസികമായി തളര്‍ന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+