കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പൊതുമാപ്പ് ആനുകൂല്യം നേടാന്‍ ആയിരങ്ങള്‍ കേന്ദ്രങ്ങളില്‍ എത്തി തുടങ്ങി

Google Oneindia Malayalam News

ദുബായ്: യുഎഇ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് ആനുകൂല്യത്തില്‍ പിഴയോ ശിക്ഷയോ കൂടാതെ സ്വദേശത്തേക്ക് എത്തിച്ചേരാന്‍ കൊതിച്ച് ആയിരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്ന പ്രത്യക കേന്ദ്രങ്ങളില്‍ എത്തി തുടങ്ങി. ക്യത്യമായ രേഖകളില്ലാതെ അനധിക്രതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാരടക്കം ആയിരങ്ങളാണ് സഹായം തേടി കേന്ദ്രങ്ങളില്‍ എത്തിയിരിക്കുന്നത്.

ക്രിമിനല്‍ കുറ്റങ്ങളില്‍ അകപ്പെടാത്തവര്‍ക്ക് അനുയോജ്യമായ ജോലിയില്‍ രേഖകള്‍ ശരിയാക്കി യുഎഇ യില്‍ തന്നെ തുടരാമെന്നതാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. വിവിധ കാരണങ്ങളില്‍ സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവര്‍ക്കും യാതൊരു നിബന്ധനകളും കൂടാതെ രേഖകള്‍ ശരിയാക്കാന്‍ കഴിയും. ഇത്തരക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനും പിന്നീട് മറ്റ് ജോലിയില്‍ പ്രവേശിക്കുന്നതിനായ് യുഎഇ യില്‍ തന്നെ തിരിച്ച് വരുവാനും സാധിക്കും. എന്നാല്‍ പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് രാജ്യത്ത് മറ്റ് ജോലിയില്‍ പ്രവേശിക്കാനും നിയമാനുസ്രതമായി രാജ്യത്ത് തങ്ങാനും ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പൊതുമാപ്പുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളിയായ നിയമ ഉപദേശകന്‍ അഭിപ്രായപ്പെടുന്നു.

news

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. അത്തരം മാനദണ്ഡങ്ങള്‍ക്ക് പിറകെ പോകുമ്പോള്‍ നഷ്ടപ്പെടുന്ന ദിനങ്ങള്‍ അവരുടെ തിരിച്ച് പോക്കിന് തടസ്സം സ്യഷ്ടിച്ചേക്കാം. എന്നാല്‍ എംബസിയില്‍ നിന്നും ഔട്ട്പാസ് സംഘടിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങിയതിനു ശേഷം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതാണ് ഏറെ ഉചിതമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം ആദ്യത്തെ അഞ്ച് മണിക്കൂറില്‍ ദുബായ് അവീറിലെ കേന്ദ്രത്തിലെത്തിയവരില്‍ ഭൂരിപക്ഷവും ഫിലിപ്പൈന്‍സില്‍ നിന്നുള്ളവരാണ്.

English summary
Dubai; UAE Amnesty news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X