ദുബായിലെ ഹോട്ടല്‍ തകര്‍ക്കാന്‍ സൗദിയില്‍ നിന്നെത്തിയ 'ഐസിസ് ഭീകരന്‍' പിടിയില്‍!
ദുബായ്: സൗദിയിലെ 'ഐസിസ് ഭീകരന്‍' ദുബായില്‍ വിചാരണ നേരിടുന്നു. ഐസിസ് ഭീകരനെന്നൊന്നും കേട്ട് ഞെട്ടണ്ട കേട്ടോ? മദ്യപിച്ച് ലക്കുകെട്ട ഒരു സൗദിക്കാരന്‍ ഐസിസ് ആണെന്ന് പറഞ്ഞ് നടത്തിയ ഭീഷണിയാണ് ഇപ്പോള്‍ കോടതി വരെ എത്തി നില്‍ക്കുന്നത്. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ദുബായിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചത്. റിസപ്ഷനിലേയ്ക്ക് വിളിച്ച ഇയാള്‍ റിസപ്ഷനിസ്റ്റായ ഈജിപ്തുകാരനോട് താന്‍ ഒരു ഐസിസുകാരാനാണെന്ന് പറഞ്ഞു. എത്രയും വേഗം ഹോട്ടല്‍ ജീവനക്കാരനെ തന്റെ മുറിയിലേയ്ക്ക് വിട്ടില്ലെങ്കില്‍ ഹോട്ടല്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഐസിസ് എന്ന് കേട്ടപ്പോഴേ റിസ്പഷനിസ്റ്റ് പേടിച്ചു.

പൊലീസിസിനെ വിവരമറിയച്ചതോടെ സൗദിയില്‍ നിന്നെത്തിയ 'ഭീകരന്‍' പിടിയിലായി. പൊലീസ് എത്തിയതോടെ യുവാവ് വെറും പൂച്ചയെപ്പോലെ പതുങ്ങി. എന്താണ് പറഞ്ഞതെന്ന് തനിയ്ക്ക് ഓര്‍മ്മയില്ലെന്നും മദ്യലഹരിയില്‍ പറഞ്ഞതാണെന്നും യുവാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മദ്യലഹരി പോലും മാറിയത്. എന്തായാലു ഐസിസുകാരനെന്ന് പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. കേസും കോടതിയുമായി അലയുകയാണ് യുവാവ്.












Click it and Unblock the Notifications