Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരവാദവും കുറ്റകൃത്യവും വര്‍ധിക്കുന്നു; ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത വേണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത പാലിക്കണം എന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ ജാഗ്രതാ നിര്‍ദേശം. കുറ്റകൃത്യവും തീവ്രവാദവും കാരണം ഇന്ത്യയിലേക്കുള്ള യാത്രയില്‍ വലിയ ജാഗ്രത വേണം എന്നാണ് അമേരിക്കയുടെ നിര്‍ദേശം. ജമ്മു കശ്മീരിലേക്കുള്ള യാത്ര ചെയ്യരുതെന്നും അമേരിക്ക വ്യക്തമാക്കി.

ഭീകരവാദവും ആഭ്യന്തര അശാന്തിയും കാരണം ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ കിഴക്കന്‍ ലഡാക്ക് മേഖലയും അതിന്റെ തലസ്ഥാനമായ ലേയും ഒഴികെ ഉള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുത്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സംഘട്ടനത്തിന് സാധ്യതയുണ്ട് എന്നും അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

EW

ഇന്ത്യയില്‍ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗം എന്ന് ഇന്ത്യന്‍ അധികാരികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ടൂറിസ്റ്റ് സൈറ്റുകളിലും മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ട് എന്നും അമേരിക്കയുടെ മുന്നറിയിപ്പിലുണ്ട്.

'വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ / ഷോപ്പിംഗ് മാളുകള്‍ എന്നിവ ലക്ഷ്യമിട്ട് ഭീകരര്‍ മുന്നറിയിപ്പ് നല്‍കാതെ ആക്രമണം നടത്തിയേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

കിഴക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് പടിഞ്ഞാറന്‍ പശ്ചിമ ബംഗാള്‍ വഴിയുള്ള ഗ്രാമപ്രദേശങ്ങളിലെ യു എസ് പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കാന്‍ യു എസ് ഭരണകൂടത്തിന് പരിമിതിയുണ്ട്.

ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എസ് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേക അനുമതി നേടിയിരിക്കണം എന്നും മുന്നറിയിപ്പിലുണ്ട്. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മുന്നറിയിപ്പില്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, ഇന്ത്യ ട്രാവല്‍ അഡൈ്വസറി ലെവല്‍ 2 ആയി കുറച്ചു.

കഴിഞ്ഞ ദിവസം പാകിസ്ഥാനെ ലെവല്‍ 3 ല്‍ ആക്കിയിരുന്നു. തീവ്രവാദവും വിഭാഗീയ അക്രമവും കാരണം പാകിസ്ഥാന്‍ യാത്രകള്‍ പുനഃപരിശോധിക്കാനും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കാനഡയും സമാനമായ നിര്‍ദേശം പൗരന്‍മാര്‍ക്ക് നല്‍കിയിരുന്നു. സുരക്ഷാ സാഹചര്യവും കുഴിബോംബുകളുടെ സാന്നിധ്യവും കണക്കിലെടുത്ത് ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങൡലേക്കുള്ള യാത്ര ഒഴിവാക്കണമെന്നായിരുന്നു കനേഡിയന്‍ ഗവണ്‍മെന്റ് ട്രാവല്‍ അഡൈ്വസറി പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+