കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ മൂണ്‍ മാത്രമല്ല, ഇതാ സൂപ്പര്‍ ടൈഫൂണും... തായ് വാന്‍വരെ എത്തി

Google Oneindia Malayalam News

തായ്‌പേയ്: എല്ലാവരും ഇപ്പോഴും സൂപ്പര്‍ മൂണിന്റെ ഒരു ഹാങ് ഓവറിലാണ്. ലോകം അവസാനിയ്ക്കും എന്നൊക്കെ പറഞ്ഞിട്ട് ഒന്നും സംഭവിച്ചതും ഇല്ലല്ലോ. എന്നാല്‍ സൂപ്പര്‍ മൂണിനേക്കാള്‍ അപകടകാരിയായ വേറൊരു സംഭവം ഇപ്പോള്‍ ഉണ്ട്.

അതാണ് സൂപ്പര്‍ ടൈഫൂണ്‍. സൂപ്പര്‍ ടൈഫൂണുകള്‍ പലതുണ്ട്. അതില്‍ ദുജുവാന്‍ എന്ന സൂപ്പര്‍ ചുഴലിക്കാറ്റാണ് നാശം വിതയ്ക്കാനൊരുങ്ങി വരുന്നത്. ദുജുവാന്‍ ചുഴലിക്കാറ്റ് തായ് വാന്‍ തീരത്തിനടുത്തെത്തിക്കഴിഞ്ഞു. മണിക്കൂറില്‍ 227 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിയ്ക്കുന്നത്. ചൈനയ്ക്കും ചുഴലിക്കാറ്റ് ഭീഷണിയാണ്.

Dujuan

തായ് വാന്റെ തീരദേശ മേഖലയില്‍ നിന്ന് ഇപ്പള്‍ തന്നെ ആയിരങ്ങളെ മാറ്റി പാര്‍പ്പിച്ചുകഴിഞ്ഞു. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാം നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചു. അതിവേഗ റെയില്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.

ടൂറിസമാണ് തായ് വാന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിയ്ക്കുന്ന തായ് ദ്വീപുകളെ ദുജുവാന്‍ എന്ത് ചെയ്യുമെന്നാണ് ജനങ്ങള്‍ ഭയക്കുന്നത്. കടലില്‍ പോയ മീന്‍പിടിത്ത ബോട്ടുകളെയെല്ലാം തിരിച്ചുവിളിച്ചിരിയ്ക്കുകയാണ്.

English summary
More than 7000 people were evacuated in Taiwan as “super typhoon” Dujuan swirled towards the island Monday, gathering strength as it bore down on the east coast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X