കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡംപ് ട്രംപ്; ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ രണ്ടര ലക്ഷം പേരുടെ പ്രതിഷേധ റാലി

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചപ്പോള്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡ്രംപ് ട്രംപ്- ട്രംപിനെ ഒഴിവാക്കൂ എന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് യു.എസ് പ്രസിഡന്റിനെതിരേ ജനലക്ഷങ്ങള്‍ 'ചെറുത്തുനില്‍പ്പ് ഉല്‍സവം' സംഘടിപ്പിച്ചത്.

ട്രംപിന്റെ ചതുര്‍ദിന സന്ദര്‍ശനത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്ന സ്റ്റോപ്പ് ട്രംപ് എന്ന ഗ്രൂപ്പാണ് പ്രകടത്തിന് നേതൃത്വം നല്‍കിയത്. ട്രംപിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് സെന്‍ട്രല്‍ ലണ്ടനിലൂടെ ജനങ്ങള്‍ പ്രകടനം നടത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പോര്‍ട്ട്‌ലാന്റ് പ്ലേസില്‍ ഒത്തുകൂടിയ വിവിധ വംശക്കാരും പ്രായക്കാരുമായ പ്രകടനക്കാര്‍ ട്രഫാള്‍ഗാര്‍ സ്‌ക്വയറിലേക്ക് നീങ്ങുകയായിരുന്നു. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍, പാര്‍ലമെന്റംഗം ഡേവിഡ് ലാമി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

trump

2016ല്‍ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബ്രിട്ടനിലേക്ക് താമസം മാറിയ അമേരിക്കന്‍ നാവിക സേനയിലെ മുന്‍ ഓഫീസര്‍ ട്രിക്‌സി മോങ്ക്‌സും പ്രകടനക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ട്രംപില്‍ നിന്ന് രക്ഷനേടാനാണ് തങ്ങള്‍ അമേരിക്കയില്‍ നിന്ന് പുറത്തുകടന്നതെന്നും എന്നാല്‍ ഇവിടെയും തങ്ങളുടെ സമാധാനം തകര്‍ക്കാന്‍ ഇയാള്‍ വന്നിരിക്കുകയാണെന്നും അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തു നിന്നുള്ള മോങ്ക്‌സ് പറഞ്ഞു. കുട്ടികളെ രക്ഷിതാക്കളില്‍ നിന്നകറ്റുന്ന ട്രംപിന്റെ കുടിയേറ്റ നിയമത്തെയും അവര്‍ ശക്തമായി വിമര്‍ശിച്ചു.

ലോകത്തെ ഒന്നിപ്പിക്കുന്നതില്‍ ദയനീയ പരാജയമാണ് ട്രംപ്. അമേരിക്കയുടെ സുഹൃത്തുക്കളെയെല്ലാം പിണക്കി റഷ്യന്‍ പ്രസിഡന്റിന് വേണ്ടതെല്ലാം കൊണ്ടുപോയി കൊടുക്കുന്ന സമീപനമാണ് ട്രംപിന്റേതെന്നും 39 കാരിയായ മോങ്ക്‌സ് പറഞ്ഞു. രാജ്യം നോക്കി ആളുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന ട്രംപിന്റെ നടപടി തികഞ്ഞ വംശീയതയാണെന്നും പ്രകടനക്കാര്‍ കുറ്റപ്പെടുത്തി. അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

English summary
dump trump rally against donald trump at london
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X