കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യോ..ഞങ്ങളുടെ കോണ്ടം ഉപയോഗിക്കരുത്, മാപ്പപേക്ഷിച്ച് ഡ്യൂറക്‌സ്

  • By Sruthi K M
Google Oneindia Malayalam News

സിംഗപ്പൂര്‍: അയ്യോ...ഞങ്ങളുടെ കോണ്ടം ദയവായി നിങ്ങള്‍ ഉപയോഗിക്കരുത്. ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത് പ്രമുഖ കോണ്ടം നിര്‍മ്മാതാക്കളായ ഡ്യുറക്‌സാണ്. തങ്ങളുടെ കമ്പനിയുടെ കോണ്ടം ഉപയോഗിക്കരുതെന്ന് സിംഗപ്പൂരിലെ ജനങ്ങളോടാണ് കമ്പനി അപേക്ഷിച്ചത്. ഈ പരസ്യം ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം ഒരു സിംഗപൂര്‍ ദിനപത്രത്തിലാണ് ഡ്യൂറക്‌സ് മാപ്പ് ചോദിച്ചുകൊണ്ടുള്ള കത്ത് പ്രസിദ്ധീകരിച്ചത്. സിംഗപ്പൂരിലെ ജനനനിരക്ക് കുറഞ്ഞതില്‍ തങ്ങളും പങ്കാളികളാകാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഡ്യൂറക്‌സിന്റെ മാപ്പപേക്ഷ.

pulse

രാജ്യത്തിന്റെ ജനന നിരക്കില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്. ഒരുപക്ഷെ ഈ പ്രശ്‌നത്തിന് പിന്നില്‍ ഞങ്ങളായിരിക്കാം എന്നാണ് ഡ്യുറക്‌സ് കോണ്ടം പറയുന്നത്. എന്നാല്‍, ഇതും ഡ്യുറക്‌സ് കമ്പനിയുടെ പരസ്യ തന്ത്രമായിരുന്നു. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കമ്പനി ഇങ്ങനെയൊരു മാപ്പപേക്ഷ നടത്തിയത് എന്നു തന്നെ പറയാം.

ഈ തെറ്റ് തിരുത്തുന്നതിനായി രാജ്യത്തിന്റെ സുവര്‍ണ ജൂബിലി അവസരത്തില്‍ തങ്ങളുടെ ജനന നിയന്ത്രണ ഉല്‍പന്നങ്ങളെല്ലാം ഒഴിവാക്കണമെന്ന് രാജ്യത്തെ എല്ലാ ദമ്പതികളോടും കമ്പനി കത്തിലൂടെ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കാണ് ഞങ്ങള്‍ എല്ലായിപ്പോഴും പ്രാധാന്യം നല്‍കിയിരുന്നത്. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മയും സൗകര്യവും ഉപഭോക്താക്കളിലെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

durex

എന്നാല്‍, ഈ ആത്മവിശ്വാസം രാജ്യത്തെ ജനനനിരക്കിന്റെ ഇടിവ് ത്വരിതഗതിയിലാക്കിയെന്ന് ഞങ്ങളുടെ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയൊരു കാര്യം നിങ്ങളോട് ആവശ്യപ്പെടുന്നതെന്നും കമ്പനി കത്തിലൂടെ പറയുന്നു.

English summary
In a tongue-and-cheek letter to Singapore, condom manufacturer Durex has apologised and urged its citizens to stop using their condoms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X