കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷിതമായ ലൈംഗികത, കോണ്ടത്തിനും ഇമോജി വേണമെന്നാവശ്യം!

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സുരക്ഷിതമായ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നതിന് കോണ്ടത്തിനും ഇമോജി വേണമെന്നാവശ്യം ഉയര്‍ന്നുവരികയാണ്. പ്രമുഖ കോണ്ടം നിര്‍മ്മാതാക്കളായ ഡൂറെക്‌സ് ആണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഡൂറെക്‌സ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത്.

കോണ്ടം ഇമോജി സുരക്ഷിതമായ ലൈംഗിക ബന്ധം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കോണ്ടം ഇമോജിക്ക് അംഗീകാരം ലഭിക്കുന്നതോടെ ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറികിട്ടുമെന്നാണ് കമ്പനി പറയുന്നത്.

condomemoji

ലോകത്ത് വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണ് ഇമോജികള്‍. സന്തോഷം, ദുഃഖം, ദേഷ്യം തുടങ്ങി എല്ലാ വികാരങ്ങളും പ്രകടിപ്പിക്കാന്‍ ആവശ്യമായ ഇമോജികളുണ്ട്. എന്നാല്‍, ആളുകള്‍ക്ക് പരസ്യമായി ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ മടിയുള്ളതിനാല്‍ ഇമോജികള്‍ ലഭ്യമല്ല. ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് കോണ്ടം ഇമോജിക്ക് അംഗീകാരം ലഭക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇമോജി ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞു. വര്‍ദ്ധിച്ചു വരുന്ന ഇമോജി ഉപയോഗത്തിന്റെ വ്യാപ്തി മനസിലാക്കിയാണ് ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ആദ്യമായി ഒരു ഇമോജി ചിത്രത്തെ നിഘണ്ടുവില്‍ ചേര്‍ത്തത്. ഫേസ് വിത്റ്റിയേഴ്‌സ് ഓഫ് ജോയി എന്ന ഇമോജിയാണ് നിഘണ്ടുവില്‍ ഇടം പിടിച്ചത്. ജനങ്ങളുടെ സ്വഭാവവും, രീതികളും ഇമോജിയിലൂടെ പ്രതിഫലിക്കുന്നു എന്ന കണ്ടെത്തലിലാണ് ഓക്‌സ്‌ഫോര്‍ഡ് ഇമോജിയെ ഏറ്റെടുത്തത്.

English summary
Look, there's already a taco emoji, so it doesn't seem far fetched to have one that represents a condom as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X