• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ- ചൈന അതിർത്തി തർക്കം: റഷ്യയിൽ നിന്ന് 33 പോർവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന, നിർണായകം...

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ നിർണായക നീക്കത്തിന് ഇന്ത്യൻ വ്യോമസേന. 21 മിഗ് വിമാനങ്ങളുൾപ്പെടെ 30എംകെഐ വിമാനങ്ങളുൾപ്പെടെ 33 വിമാനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങുന്നതിനുള്ള പ്രമേയമാണ് ഇന്ത്യൻ വ്യോമസേന സർക്കാരിന് മുമ്പാകെ വെച്ചിട്ടുള്ളത്.

രാജ്യത്തെ ഏറ്റവും ഉത്തരവാദിത്തമില്ലാത്ത നേതാവ്, പൊട്ടിത്തെറിച്ച് പത്ര, രാഹുലിനെതിരെ.....

കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിൽ ഇന്ത്യൻ- ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷക്കിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റഷ്യയിൽ നിന്ന് പോർവിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ വ്യോമസേന വേഗത്തിലാക്കുന്നത്. ചർച്ചകൾ നടന്നുവരുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല.

 അന്തിമ തീരുമാനം ഒരാഴ്ചക്കിടെ

അന്തിമ തീരുമാനം ഒരാഴ്ചക്കിടെ

നേരത്തെ തന്നെ ഇത് സംബന്ധിച്ചുള്ള ആലോചനകൾ നടന്നിരുന്നുവെങ്കിലും ഇന്ത്യ- ചൈന അതിർത്തി തർക്കത്തോടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ്. ഏകദേശം 6000 കോടിയുടെ ഇടപാടാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ച പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നത തല യോഗം നടന്ന ശേഷം എന്നാൽ നിന്നാണ് ഇതിനുള്ള അന്തിമ അംഗീകാരം ലഭിക്കുന്നതോടെ മാത്രമേ കരാറുമായി മുന്നോട്ടുപോകൂവെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻയെ റിപ്പോർട്ട് ചെയ്യുന്നു.

cmsvideo
  Harvard study says India holds conventional edge over China | Oneindia Malayalam
  272 ഫൈറ്റർ ജെറ്റുകൾ വാങ്ങി

  272 ഫൈറ്റർ ജെറ്റുകൾ വാങ്ങി

  വിവിധ അപകടങ്ങളിലായി ഇന്ത്യൻ വ്യോമസേനയ്ക്ക് നഷ്ടമായ 12 എസ് യു- 30 എംകെഐ വിമാനങ്ങൾ വാങ്ങാനുള്ള ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും എഎൻഐ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 10- 15 വർഷത്തിനിടെ വ്യത്യസ്ത ബാച്ചുകളിലായി ഇന്ത്യ 272 എസ് യു 30 ഫൈറ്റർ ജെറ്റുകളാണ് വാങ്ങിയിട്ടുള്ളത്. ഭാരം കൂടിയ വിമാനങ്ങളുടെ ആവശ്യം നിർവ്വഹിക്കാൻ ഇവ പര്യാപ്തമാണെന്നാണ് ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

   നീക്കങ്ങൾ ഇങ്ങനെ

  നീക്കങ്ങൾ ഇങ്ങനെ

  മിഗ്- 29 വിമാനങ്ങളുടെ എയർഫ്രെയിം ദീർഘനേരം പ്രവർത്തിക്കാൻ പര്യാപ്തമാണോ എന്നത് സംബന്ധിച്ചും പഠനം നടത്തും. ഇവ ഏതാണ് പുതിയ സ്ഥിതിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാർക്ക് മിഗ് 29 വിമാനങ്ങൾ സുപരിചിതമാണെങ്കിലും റഷ്യക്കാർ മുന്നോട്ടുവെക്കുന്നത് ഇന്ത്യൻ മിഗ് വിമാനങ്ങളിൽ നിന്ന് വ്യത്യസ്തതയുള്ള വിമാനങ്ങളാണ്. വ്യോമപ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് സ്ക്വാഡ്രൺ മിഗ് വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളത്. ഇവയിൽ പലതും അപ്ഗ്രേഡ് ചെയ്യാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്.

   ഇന്ത്യ- ചൈന സംഘർഷം

  ഇന്ത്യ- ചൈന സംഘർഷം

  പാൻഗോങ് തടാകത്തിന് ചുറ്റും ഇന്ത്യ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഏപ്രിലിൽ ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് കിഴക്കൻ ലഡാക്കിൽ ഇരു സൈന്യങ്ങളും മുഖാമുഖം നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ചൈന കിഴക്കൻ ലഡാക്കിൽ 10000 സൈനികരെയും വിന്യസിച്ചിരുന്നു. തിങ്കളാഴ്ച ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്.

  സഹകരണം ഉറപ്പു നൽകി

  സഹകരണം ഉറപ്പു നൽകി

  ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യയ്ക്ക് എല്ലാത്തരം പിന്തുണയും ഉറപ്പുനൽകി റഷ്യ രംഗത്തെത്തിയിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. സംഘർഷങ്ങൾ ഉടൻ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും പരസ്പര സഹകരണം ഉറപ്പാക്കുന്നതിനായി ഇരുഭാഗങ്ങളും ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞു. പ്രാദേശിക സഹകരണത്തിനായി ഇക്കാര്യങ്ങളെല്ലാം അനിവാര്യമാണെന്നാണ് റഷ്യ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന സൈനിക പ്രതിനിധികൾ സംഘർഷത്തിൽ അയവുവരുത്തുന്നതിനായി ചർച്ചകൾ നടത്തിവരികയാണെന്നും ഈ നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  English summary
  During boarder tension with China, IAF came up with proposal for acquiring 33 new Russian fighter aircraft
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X