യുഎഇയ്ക്ക് ജാഗ്രത നിര്‍ദ്ദേശം, എന്തിനും തയ്യാറായി സൈന്യം? പൊടിക്കാറ്റ് നാശത്തിനോ?
ദുബായ്: യുഎഇയില്‍ ചൊവ്വാഴ്ചയും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് പൊടിക്കാറ്റിന് സാധ്യതയുള്ളതായി അറിയിച്ചത്. പുറം ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരും വാഹനമോടിയ്ക്കുന്നവരും ജാഗ്രത പാലിയ്ക്കണം.
തിങ്കളാഴ്ചയും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്. അന്തരീക്ഷത്തില്‍ പൊടി തങ്ങി നിറഞ്ഞിരിയ്ക്കുന്നതിനാല്‍ ദൂരക്കാഴ്ചയും കുറവാണ്. വാഹനയാത്രക്കാര്‍ക്ക് ഡ്രൈവിംഗ് ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ഞായറാഴ്ചയും രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ പൊടിക്കാറ്റടിച്ചിരുന്നു.

വാഹനമോടിയ്ക്കുന്നവര്‍ വേഗത കുറയ്ക്കുകയും വാഹനങ്ങള്‍ തമ്മില്‍ ശരിയായ അകലം സൂക്ഷിയ്ക്കുകയും ചെയ്യണം. വടക്കുകിഴക്കന്‍ കാറ്റാണ് രാജ്യത്ത് പൊടിക്കാറ്റിന് കാരണമാകുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതിനാല്‍ ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. റംസാന്‍ വ്രതം ആരംഭിച്ചതിനാല്‍ തന്നെ നോമ്പ് തുറയ്ക്ക് ശേഷമുള്ള യാത്രകളേയും പൊടിക്കാറ്റ് ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications