കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെതര്‍ലന്‍ഡ്‌സില്‍ പൊതു സ്ഥലത്ത് പര്‍ദ്ദ നിരോധിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ആംസ്റ്റര്‍ഡാം: ലോകത്തെ ഏറ്റവും വിവാദ വസ്ത്രങ്ങളില്‍ ഒന്നാണ് പര്‍ദ്ദ. മുഖവും ശരീരവും പൂര്‍ണമായും മറയ്ക്കുന്ന ഈ ഇസ്ലാമിക വസ്ത്രധാരണ രീതിയോട് പല പാശ്ചാത്യ രാജ്യങ്ങളും മുഖംതിരിച്ചുകൊണ്ടിരിയ്ക്കുകയാണ്.

പൊതു സ്ഥലത്ത് പര്‍ദ്ദ നിരോധിക്കാന്‍ നെതര്‍ലന്‍ഡ്‌സ് മന്ത്രിസഭ തീരുമാനിച്ചതായാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. എന്നാല്‍ പര്‍ദ്ദ എന്ന വസ്ത്രത്തെ പൂര്‍ണമായി നിരോധിക്കാന്‍ ഇവര്‍ ഉദ്ദേശിയ്ക്കുന്നില്ല.

വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും മുഖം മറച്ചുകൊണ്ടുള്ള പര്‍ദ്ദകള്‍ ധരിയ്ക്കുന്നതിനാണ് വിലക്കുള്ളത്. സര്‍ക്കാര്‍ വക കെട്ടിടങ്ങളിലും പര്‍ദ്ദ നിരോധനം ഉണ്ടാകും.

Burqa Ban

നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 22 നായിരുന്നു മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മതപരമായ എന്തെങ്കിലും ചോദനയുടെ ഭാഗമായല്ല ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പര്‍ദ്ദ ധരിച്ച് പുറത്താന്‍ പറ്റില്ലെന്ന് നാട്ടിലെ മുസ്ലീം സ്ത്രീകള്‍ ഭയക്കേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്. റോഡില്‍ ബുര്‍ഖ ധരിച്ച് നടക്കുന്നതിന് ഒരു നിരോധനവും ഇല്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആളുകളുടെ മുഖം വ്യക്തമായി കാണിക്കേണ്ടത് അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ തീരുമാനം നിയമവിദഗ്ധ സമിതിയ്ക്ക് കൈമാറിക്കഴിഞ്ഞു. നിയമം നടപപാക്കപ്പെട്ടതിന് ശേഷം ലംഘിയ്ക്കുന്നവര്‍ക്ക് 405 യൂറോ ആണ് പിഴ ശിക്ഷ. ഏതാണ്ട് 28,000 രൂപ!.

English summary
The Dutch cabinet has marked partial ban on wearing the face-covering Islamic veil i.e. burqua, at public areas including schools, hospitals and public transport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X