രഹസ്യമായി ബീജം മാറ്റിവെച്ച് ഡച്ച് ഡോക്ടര്‍ 49 കുട്ടികളുടെ പിതാവായി... ഞെട്ടിക്കുന്ന സംഭവം
ഐ.വി.എഫ് കുംഭകോണത്തിനിടെ പുറത്തുവന്ന റിപ്പോര്‍ട്ടിന്റ അമ്പരപ്പിലാണ് പോളണ്ടുകാര്‍. ദാതാക്കളുടെ ബീജവുമായി സ്വന്തം ബീജം രഹസ്യമായി മാറ്റവെച്ച് ഡച്ചുകാരനായ ഡോക്ടര്‍ 49 കുട്ടികളുടെ പിതാവായ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന ക്ലിനിക്കില്‍ വെച്ചാണ് ഡോക്ടര്‍ ഈ തിരിമറി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ മരിച്ച ഡോക്ടര്‍ ജാര് കര്‍ബാത്താണ് തന്റെ സ്വന്തം ക്ലിനിക്കില്‍ വെച്ച് ദാതാക്കളുടെ ബീജവുമായി സ്വന്തം ബീജം മാറ്റി വെച്ച് 49 കുട്ടികളുടെ പിതാവായെന്ന് കണ്ടെത്തിയതായി ഡച്ച് ദിനപത്രമായ എന്‍ആര്‍സിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐവിഎഫ് ചികിത്സക്കായി ഡോക്ടര്‍ സ്വന്തം ബീജം ഉപയോഗിച്ചത് ഗൗരവപൂര്‍ണ്ണമായ കാര്യമാണെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രനും ചൂണ്ടിക്കാട്ടുന്നു.

'വിവിധ ദാതാക്കളില്‍ നിന്ന് ബീജം ശേഖരിച്ച് തന്റെ ബീജവുമായി സങ്കലനം നടത്തി ഡോക്ടര്‍ നിരവധി ആളുകളെ വഞ്ചിച്ചതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിജ്മേഗനിലെ ഒരു ആശുപത്രിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം പുറത്തു വന്നത്. പരിശോധന ഫലമനുസരിച്ച് 49 കുട്ടികളുടെ ജൈവപരമായ പിതാവാണ് ഡോ. ജാന്‍ കര്‍ബാത്ത്.
കാര്ബത്തിന്റെ കുട്ടികളാണെന്ന് അവകാശവാദവുമായി ചിലര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം നിഷേധിക്കുകയും മരിച്ചു പോയ ഡോക്ടറുടെ സ്വകാര്യത മാനിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശവാദത്തിന്മേല് തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കര്‍ബാത്തിന്റെ കുടുംബത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ഡിന്‍എ വിശദാംശങ്ങള്‍ ശേഖരിക്കണവുമെന്നായിരുന്നു വാദത്തിന് ശേഷം കോടതിയുടെ ഉത്തരവ്
അതേസമയം, സ്വന്തം ക്ലിനിക്കില്‍ മാത്രമല്ല മറ്റു ക്ലിനിക്കുകളിലേക്കും സ്വന്തം ബീജം ദാനം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ 49ലധികം കുട്ടികള്‍ കര്ബാത്തിന്റേതാകാന് സാധ്യതയുണ്ടെന്ന് ഡച്ച് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ പറയുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications