ലോകത്തിലെ ഏറ്റവും മികച്ച സെല്‍ഫി ഇതാണോ?
പാരീസ്: എല്ലായിടത്തും ഇപ്പോള്‍ സെല്‍ഫിയുടെ ബഹളമാണ്. കല്യാണവീട്ടിലും മരണവീട്ടിലും എന്നുവേണ്ട സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത് ലൈക്കുകള്‍ നേടാനായി സെല്‍ഫി ഭ്രാന്തന്മാര്‍ വലിയ സ്റ്റിക്കും കൈയ്യില്‍ പിടിച്ചാണ് ഇപ്പോള്‍ നടപ്പ്. എവിടെവച്ചാണ് മനോഹരമായ സെല്‍ഫിക്ക് അവസരമുണ്ടാകുകയെന്ന് അറിയില്ലല്ലോ.
ലോകത്തിലെ പല പ്രമുഖരുടെയും സെല്‍ഫികള്‍ വൈറലായിട്ടുണ്ടെങ്കിലും ഇന്നേവരെ പുറത്തുവന്ന സെല്‍ഫികളില്‍വെച്ച് മനോഹരമായ സെല്‍ഫി എന്ന അവകാശവാദവുമായി കഴിഞ്ഞദിവസം ഒരു ചിത്രം പുറത്തുവന്നു. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ഗേ പ്രൈഡ് പരിപാടിക്കിടെ ഇരുപത്തിരണ്ടുകാരനായ ബോ ക്രോക്ക് ആണ് ഈ സെല്‍ഫിയുടെ പിതാവ്.

ആംസ്റ്റര്‍ഡാമിലെ തിരക്കേറിയ ഒരു കനാലില്‍ വെച്ച് ഫ് ളൈ ബോര്‍ഡില്‍ നിന്നുകൊണ്ടാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് ക്രോക്ക് പറഞ്ഞു. കനാലിനിരുവശത്തും ഗേ പ്രൈഡ് പരിപാടിക്കായി എത്തിയവര്‍ പലവിധ വര്‍ണങ്ങളില്‍ വേഷം ധരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ഫ് ളൈബോര്‍ഡില്‍ എട്ട് അടിയോളം ഉയര്‍ന്നു പൊങ്ങിയപ്പോഴാണ് ചിത്രം പകര്‍ത്തിയതെന്ന് യുവാവ് പറഞ്ഞു.
നാലാമത്തെ ശ്രമത്തിലാണ് ചിത്രം പകര്‍ത്തിയത്. ഫ് ളൈബോര്‍ഡില്‍ വെച്ചുള്ള സെല്‍ഫിയെടുക്കല്‍ വളരെ റിസ്‌കിയാണ്. കഴിഞ്ഞതവണയും ഗേ പ്രൈഡ് പരിപാടിക്കിടെ ഇത്തരമൊരു ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍, ഇത്തവണ മനോഹരമായ ഒരു ചിത്രമാണ് ലഭിച്ചത്. അതില്‍ സന്തോഷമുണ്ടെന്നും ക്രോക്ക് പറഞ്ഞു. നേവി ഡ്രസ്സില്‍ കൈയ്യില്‍ ഒരു ഷിപ്പ് വീല്‍ ചേര്‍ത്തു പിടിച്ചായിരുന്നു ക്രോക്കിന്റെ സെല്‍ഫി. സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.












Click it and Unblock the Notifications