കുവൈത്തിന് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഭീഷണി; ഇനിയൊരു ഫിലിപ്പിനോ മാനഭംഗത്തിനിരയായാല്‍ അതോടെ തീര്‍ന്നു!
മനില: കുവൈത്തില്‍ വച്ച് ഇനിയുമൊരു ഫിലിപ്പിനോ സ്ത്രീ മാനഭംഗത്തിനിരയാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവമുണ്ടായാല്‍ അതോടെ എല്ലാം അവസാനിക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത്തിന്റെ ഭീഷണി.

ആറുലക്ഷം പേരെ തിരിച്ചുവിളിക്കും
കുവൈത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന ആറു ലക്ഷത്തിലേറെ ഫിലിപ്പിനോകളെ രാജ്യത്തേക്ക് തിരിച്ചുവിളിക്കുമെന്നാണ് പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനം. 'ക്ഷമിക്കണം. അവിടെയുള്ള എല്ലാ ഫിലിപ്പിനോകളോടുമായി ഞാന്‍ പറയുന്നു; നിങ്ങള്‍ക്ക് വീട്ടിലേക്ക് പോരാം. നിങ്ങള്‍ തിരിച്ചുപോന്നാല്‍ അവിടെ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാണാം'- ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും റിപ്പബ്ലിക് ദിനപരേഡില്‍ അതിഥിയായി പങ്കെടുക്കുന്നതിനുമായി ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് അദ്ദേഹം പറഞ്ഞു.

പുതിയ റിക്രൂട്ട്മെന്റ് നേരത്തേ നിര്‍ത്തി
ലൈംഗിക അതിക്രമങ്ങളുള്‍പ്പെടെ ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെയും അവയെത്തുടര്‍ന്നുള്ള ആത്മഹത്യകളുടെയും പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സ് തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കുവൈത്തിലുള്ളവരെ കൂടി തിരിച്ചുവിളിക്കുമെന്നുള്ള ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ആത്മാഭിമാനം പണയപ്പെടുത്താനാവില്ല
'കുവൈത്തുമായി ഒരു പ്രശ്നത്തിന് ഞങ്ങളില്ല. എന്റെ നാട്ടുകാരെ മനുഷ്യരായി പരിഗണിക്കണമെന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്. നിങ്ങളുമായി വഴക്കിടാന്‍ ഞങ്ങളില്ല. നിങ്ങള്‍ ഞങ്ങളെ ജോലി നല്കി സഹായിക്കുകയാണ്. പക്ഷെ, അത് ദുരിതത്തിലും ബലാല്‍സംഗത്തിലും ആത്മഹത്യയിലും കലാശിക്കരുത്. അങ്ങനെ വന്നാല്‍ കുവൈത്ത് വിടുകയില്ലാതെ വേറെ മാര്‍ഗമുണ്ടാവില്ല. ഞങ്ങള്‍ പാവങ്ങളാണ്. നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. പക്ഷെ ഫിലിപ്പിനോകളുടെ ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല'- അദ്ദേഹം തുറന്നടിച്ചു.

പ്രശ്നത്തിന് പരിഹാരം വേണം
'കുവൈത്ത് എന്നും ഞങ്ങളുടെ സഖ്യകക്ഷിയാണ്. പക്ഷെ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യണം. കുവൈത്തില്‍ ഫിലിപ്പിനോകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാന്‍ എനിക്കര്‍ഹതയില്ല' - അദ്ദേഹം പറഞ്ഞു.
തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനമുള്‍പ്പെടെ ഫിലിപ്പിനോകള്ക്കെതിരേ നടക്കുന്നതായി തനിക്ക് അറിവുള്ളതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ
കുവൈത്തില്‍ നിന്ന് ആത്മഹത്യ ചെയ്ത ഒരു വീട്ടുജോലിക്കാരുടെ മൃതദേഹം ഫിലിപ്പീന്‍സില്‍ എത്തിച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. ശരീരത്തില്‍ പീഡനത്തിന്റെ പാടുകള്‍ കാണപ്പെടുകയും ആന്തരികാവയവങ്ങളില്‍ ചിലത് കാണാതാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ഫിലിപ്പീന്‍സ് തൊഴില്‍ സെക്രട്ടറി സില്‍വസ്റ്റര്‍ ബെലോ ഫിലിപ്പീന്‍സുകാരെ ഇനി കുവൈത്തിലേക്ക് ജോലിക്ക് അയയ്ക്കില്ലെന്ന കാര്യം പ്രഖ്യാപിച്ചത്. കുവൈത്തില്‍ വച്ച് ഏതാനും ഫിലിപ്പിനോകള്‍ മരണപ്പെട്ട സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications