• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുവൈത്തിന് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഭീഷണി; ഇനിയൊരു ഫിലിപ്പിനോ മാനഭംഗത്തിനിരയായാല്‍ അതോടെ തീര്‍ന്നു!

  • By desk

മനില: കുവൈത്തില്‍ വച്ച് ഇനിയുമൊരു ഫിലിപ്പിനോ സ്ത്രീ മാനഭംഗത്തിനിരയാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവമുണ്ടായാല്‍ അതോടെ എല്ലാം അവസാനിക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത്തിന്റെ ഭീഷണി.

ആറുലക്ഷം പേരെ തിരിച്ചുവിളിക്കും

ആറുലക്ഷം പേരെ തിരിച്ചുവിളിക്കും

കുവൈത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന ആറു ലക്ഷത്തിലേറെ ഫിലിപ്പിനോകളെ രാജ്യത്തേക്ക് തിരിച്ചുവിളിക്കുമെന്നാണ് പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനം. 'ക്ഷമിക്കണം. അവിടെയുള്ള എല്ലാ ഫിലിപ്പിനോകളോടുമായി ഞാന്‍ പറയുന്നു; നിങ്ങള്‍ക്ക് വീട്ടിലേക്ക് പോരാം. നിങ്ങള്‍ തിരിച്ചുപോന്നാല്‍ അവിടെ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാണാം'- ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും റിപ്പബ്ലിക് ദിനപരേഡില്‍ അതിഥിയായി പങ്കെടുക്കുന്നതിനുമായി ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് അദ്ദേഹം പറഞ്ഞു.

പുതിയ റിക്രൂട്ട്‌മെന്റ് നേരത്തേ നിര്‍ത്തി

പുതിയ റിക്രൂട്ട്‌മെന്റ് നേരത്തേ നിര്‍ത്തി

ലൈംഗിക അതിക്രമങ്ങളുള്‍പ്പെടെ ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെയും അവയെത്തുടര്‍ന്നുള്ള ആത്മഹത്യകളുടെയും പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സ് തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കുവൈത്തിലുള്ളവരെ കൂടി തിരിച്ചുവിളിക്കുമെന്നുള്ള ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ആത്മാഭിമാനം പണയപ്പെടുത്താനാവില്ല

ആത്മാഭിമാനം പണയപ്പെടുത്താനാവില്ല

'കുവൈത്തുമായി ഒരു പ്രശ്‌നത്തിന് ഞങ്ങളില്ല. എന്റെ നാട്ടുകാരെ മനുഷ്യരായി പരിഗണിക്കണമെന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്. നിങ്ങളുമായി വഴക്കിടാന്‍ ഞങ്ങളില്ല. നിങ്ങള്‍ ഞങ്ങളെ ജോലി നല്‍കി സഹായിക്കുകയാണ്. പക്ഷെ, അത് ദുരിതത്തിലും ബലാല്‍സംഗത്തിലും ആത്മഹത്യയിലും കലാശിക്കരുത്. അങ്ങനെ വന്നാല്‍ കുവൈത്ത് വിടുകയില്ലാതെ വേറെ മാര്‍ഗമുണ്ടാവില്ല. ഞങ്ങള്‍ പാവങ്ങളാണ്. നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. പക്ഷെ ഫിലിപ്പിനോകളുടെ ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല'- അദ്ദേഹം തുറന്നടിച്ചു.

 പ്രശ്‌നത്തിന് പരിഹാരം വേണം

പ്രശ്‌നത്തിന് പരിഹാരം വേണം

'കുവൈത്ത് എന്നും ഞങ്ങളുടെ സഖ്യകക്ഷിയാണ്. പക്ഷെ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യണം. കുവൈത്തില്‍ ഫിലിപ്പിനോകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാന്‍ എനിക്കര്‍ഹതയില്ല' - അദ്ദേഹം പറഞ്ഞു.

തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനമുള്‍പ്പെടെ ഫിലിപ്പിനോകള്‍ക്കെതിരേ നടക്കുന്നതായി തനിക്ക് അറിവുള്ളതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

 പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

കുവൈത്തില്‍ നിന്ന് ആത്മഹത്യ ചെയ്ത ഒരു വീട്ടുജോലിക്കാരുടെ മൃതദേഹം ഫിലിപ്പീന്‍സില്‍ എത്തിച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. ശരീരത്തില്‍ പീഡനത്തിന്റെ പാടുകള്‍ കാണപ്പെടുകയും ആന്തരികാവയവങ്ങളില്‍ ചിലത് കാണാതാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ഫിലിപ്പീന്‍സ് തൊഴില്‍ സെക്രട്ടറി സില്‍വസ്റ്റര്‍ ബെലോ ഫിലിപ്പീന്‍സുകാരെ ഇനി കുവൈത്തിലേക്ക് ജോലിക്ക് അയയ്ക്കില്ലെന്ന കാര്യം പ്രഖ്യാപിച്ചത്. കുവൈത്തില്‍ വച്ച് ഏതാനും ഫിലിപ്പിനോകള്‍ മരണപ്പെട്ട സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Philippine President Rodrigo Duterte asked the 600,000 Overseas Filipino Workers (OFWs) in Kuwait to pack up and leave, following alleged “inhuman treatment” of Filipino migrants, many of whom have committed suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more