കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കാരെ ഹെലികോപ്റ്ററില്‍ നിന്നു താഴേക്കെറിയും, എറിഞ്ഞിട്ടുമുണ്ട്, ഇതെന്ത് പ്രസിഡന്റ്‌!!

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ കൊണ്ടുപോയി ആകാശത്ത് നിന്നു താഴേക്കെറിയുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഭീഷണി.

  • By Ashif
Google Oneindia Malayalam News

മനില: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ കൊണ്ടുപോയി ആകാശത്ത് നിന്നു താഴേക്കെറിയുമെന്ന് പ്രസിഡന്റിന്റെ ഭീഷണി. പശ്ചാത്താപമില്ലാതെ വീണ്ടും അഴിമതി ചെയ്യുന്നവരെ താന്‍ തന്നെ ഹെലികോപ്റ്ററില്‍ കൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ദെയുടേതാണ് മുന്നറിയിപ്പ്.

ബലാല്‍സംഗവും കൊലപാതകവും ചെയ്ത കേസിലെ പ്രതിയായ ചൈനക്കാരനെ താന്‍ ഹെലികോപ്റ്ററില്‍ നിന്നു വീശിയെറിഞ്ഞിട്ടുണ്ടെന്നു മുന്‍ പ്രോസിക്യുട്ടര്‍ കൂടിയായ ദുതെര്‍ദെ വെളിപ്പെടുത്തി. നിങ്ങള്‍ അഴിമതിക്കാരാണോ, എങ്കില്‍ ഹെലികോപ്റ്ററില്‍ മനിലയിലേക്ക് കൊണ്ടുപോവും. എന്നിട്ട് പറക്കുന്നതിനിടെ പുറത്തേക്ക് എറിയും. മുമ്പ് താന്‍ ഇതൊക്കെ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഇനിയും തനിക്കിത് ചെയ്തുകൂടാ- ദുതെര്‍ദെ ചോദിച്ചു.

കൊന്നു തള്ളിയത് നിരവധി പേരെ

ദവാവോ സിറ്റി മേയറായിരുന്ന 22 കൊല്ലത്തിനിടക്ക് നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ദുതെര്‍ദെ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. മോട്ടോര്‍ സൈക്കിള്‍ കയറ്റിയാണ് പലരെയും കൊന്നതെന്നും അദ്ദേഹം പറഞ്ഞു. പോലിസ് നടപടിയുടെ ഭാഗമാണ് കൊല്ലുക എന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിനിടെ പോലിസ് ഇതു ചെയ്യാറുണ്ടെന്നും ദുതെര്‍ദെ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ സ്ഥലത്തില്ലാത്തത് നന്നായി, കൊന്നുതള്ളുമായിരുന്നു

അര ടണ്‍ മയക്ക് മരുന്ന് കഴിഞ്ഞദിവസം മനിലയില്‍ നിന്നു പോലിസ് പിടികൂടിയിരുന്നു. ആറ് പേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. താന്‍ തലസ്ഥാനത്തില്ലാത്തത് അവരുടെ ഭാഗ്യമാണെന്നും അല്ലെങ്കില്‍ എല്ലാത്തിനെയും ശരിയാക്കുമെന്നും ദുതെര്‍ദെ പറഞ്ഞു. എന്നിട്ട് കള്ളം പറയാനൊന്നും നില്‍ക്കില്ല. ചെയ്താല്‍ നേരിട്ട് തുറന്നുപറയും. അങ്ങനെ ചെയ്താലേ ആരും തെറ്റ് ചെയ്യാതിരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവിചാരണ ചെയ്യണമെന്ന് പ്രതിപക്ഷം

ദുതെര്‍ദെയുടെ വാക്കുകള്‍ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാന്‍ പര്യാപ്തമാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മുമ്പ് ഹെലികോപ്റ്ററില്‍ നിന്നു ആളുകളെ വലിച്ചെറിഞ്ഞിട്ടുണ്ടോ എന്നതാണ് ഫിലിപ്പീന്‍സിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. നിജസ്ഥിതി അറിയാന്‍ പ്രസിഡന്റിന്റെ വക്താവ് ഏണസ്റ്റോ ആബെല്ലയോട് വിഷയം ആരാഞ്ഞു. അങ്ങനെ സംഭവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ഏണസ്‌റ്റോയുടെ പ്രതികരണം.

അന്വേഷിക്കണമെന്ന് യുഎന്‍ പ്രതിനിധി

അടുത്തിടെയുണ്ടായ കൊടുങ്കാറ്റില്‍ എല്ലാം നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രസിഡന്റിന്റെ വിവാദ പ്രസ്താവന. പ്രസംഗത്തിന്റെ വീഡിയോ രംഗം പ്രസിഡന്റിന്റെ ഓഫിസ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആളുകളെ കൊന്നിട്ടുണ്ടെന്ന ദുതെര്‍ദെയുടെ പ്രസ്താവന സംബന്ധിച്ച് അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

English summary
Philippine President Rodrigo Duterte has threatened corrupt government officials with the prospect of being thrown out of a helicopter mid-air, warning he has done it himself before and had no qualms about doing it again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X