കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീരത്തിന് ഹാനികരമാകാത്ത ഇ-സിഗരറ്റ്, പുകവലി ഇനി സുരക്ഷിതമാക്കാം

  • By Sruthi K M
Google Oneindia Malayalam News

പുകച്ചുരുളുകള്‍ പോലെ എരിഞ്ഞു തീരുകയാണ് പലരും. ശരീരത്തിന് എത്ര ഹാനികരമെന്നു പറഞ്ഞാലും പുകവലി പാടേ..ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. എന്നാല്‍, അങ്ങനെയുള്ളവര്‍ പുകവലിയില്‍ മാറ്റം വരുത്തി നോക്കൂ.. സാധാരണ സിഗരറ്റില്‍ നിന്നും മാറി ഇ-സിഗരറ്റിലേക്ക് നീങ്ങിയാല്‍ നിങ്ങളുടെ ജീവിതവും സുരക്ഷിതമാക്കാം.

ഇ-സിഗരറ്റാകുമ്പോള്‍ സാധാരണ സിഗരറ്റിന്റെ അത്രയും ശരീരത്തിന് ഹാനികരമാവാതെ തന്നെ പുകവലിയില്‍ നിന്നും മോചിതനാകാനും സാധിക്കും. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗക്കാരാണ് ഇ-സിഗരറ്റ് എന്ന കണ്ടുപിടിത്തവുമായി ആദ്യം മുന്നോട്ട് വന്നത്. ഇപ്പോള്‍ ഇതിന്റെ ലഭ്യത വര്‍ദ്ധിച്ചുവരുന്നുണ്ട്.

e-cigarettes

ഇപ്പോള്‍ എന്‍എച്ച്എസിന്റെ നേതൃത്വത്തില്‍ സൗജന്യ ഇ-സിഗരറ്റ് വിതരണവും ലഭ്യമാക്കുന്നുണ്ട്. പുകവലി കാരണം മാരക രോഗങ്ങള്‍ പിടിപ്പെടുന്നുണ്ട്. എന്നാല്‍, ഇ-സിഗരറ്റ് 95 ശതമാനത്തോളം ശരീരത്തിന് സുരക്ഷിതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകവലിക്കാര്‍ ഇ-സിഗരറ്റിലേയ്ക്ക് മാറുന്നതോടെ പ്രതിവര്‍ഷം 76,000 ജീവനുകള്‍ രക്ഷപ്പെടും എന്നാണ് കണക്കു കൂട്ടല്‍.

ഇ-സിഗരറ്റ് എല്ലായിടത്തും വ്യാപകമാക്കാനാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം. ഇംഗ്ലണ്ടിലിനെ ആരോഗ്യ സംഘടന വഴി സൗജന്യ ഇ-സിഗരറ്റ് എന്ന പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍, നിയമപരമായ ലൈസന്‍സ് ലഭിക്കുന്നതു വരെ ഇ-സിഗരറ്റ് വിതരണം ചെയ്യുന്നതല്ല. യു.കെയില്‍ മാത്രം പ്രതിവര്‍ഷം 10,000 പേര്‍ പുകവലി കാരണം മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.

cigarette

ഈ പദ്ധതി വഴി മരണം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. പുകവലിക്ക് അടിമകളാകുന്നവര്‍ക്ക് മാത്രമാണ് ഇത്തരം പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇ-സിഗരറ്റിലുള്ളത് നിക്കോട്ടിന്റെ ദ്രവ രൂപമാണ്. എന്നാല്‍, ബാഷ്പീകരിക്കപ്പെട്ട നിക്കോട്ടിനാണ് ആളുകള്‍ ഇപ്പോള്‍ വലിക്കുന്നത്.

English summary
E-cigarettes are increasingly popular and are now used by 2.6 million adults in Britain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X