ഇന്ത്യയിലേക്കിനി വിദേശികള്‍ ഒഴുകും, ഇ-വിസ സംവിധാനം 36 രാജ്യങ്ങളിലേക്ക് കൂടി!
ദില്ലി: ഇ-ടൂറിസ്റ്റ് വിസ സ്‌കീം 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പോകുന്നു. ഇ-വിസ സംവിധാനം നിലവില്‍ വരുന്നത്തോടെ ഇന്ത്യയിലേക്ക് വിദേശികളുടെ ഒഴുക്ക് വര്‍ധിക്കും.
ഇ-വിസ സംബന്ധിച്ച പ്രമേയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. പ്രമേയം അംഗീകരിച്ചാല്‍ മൊത്തം 186 രാജ്യത്ത് നിന്നുള്ള വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് സുകമമായി യാത്ര ചെയ്യാം.

ഇ-വിസ അനുവദിക്കുന്ന രാജ്യങ്ങള്‍
ഇറാന്‍, ഇറ്റലി, ഈജിപ്ത്, നൈജീരിയ,എത്യോപ്യ, മൊറാക്കോ, മാലി ദ്വീപ്, സൗദി അറേബ്യ എന്നിങ്ങനെ 36 രാജ്യങ്ങള്‍ക്കാണ് ഇ-വിസ അനുവദിക്കുന്നത്.

2013 ല്‍ ആരംഭിച്ചു
2013 ലാണ് ഇ-വിസ സംവിധാനം ആരംഭിച്ചത്. പിന്നീട് പല രാജ്യങ്ങളിലേക്കായി സംവിധാനം വ്യാപിപ്പിക്കുകയായിരുന്നു. 2016 ല്‍ ഇ വിസയിലൂടെ 471909 ആളുകളാണ് ഇന്ത്യയിലേക്ക് എത്തിയത്.
വിസക്കായി കാത്തു നില്‍ക്കേണ്ട
ഇ വിസ സംവിധാനം നിലവില്‍ വരുന്നത്തോടെ വിസയ്ക്കായി കാത്തു നില്‍ക്കേണ്ട ആവശ്യം ഇല്ലാത്തത് കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 137.7% ആളുകളാണ് കൂടുതല്‍ എത്തിയത്

ഇന്ത്യയിലെ പ്രിയപ്പെട്ട സ്ഥലങ്ങള്‍
ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളാണ് വിദേശികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍












Click it and Unblock the Notifications