ഇ-വിസ: യു എ ഇ യാത്രക്കാര്‍ ആശയക്കുഴപ്പത്തില്‍
മസ്ക്കറ്റ്:യു എ ഇയിലേയ്ക്ക് യാത്ര ചെയ്യാന്‍ ഇ-വിസ പ്രാബല്യത്തില്‍ വന്നത് ഒട്ടേറെ യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബിസിനസ് ആവശ്യത്തിനായും മറ്റും സ്ഥിരമായി യാത്രചെയ്യുന്നവരെയാണ് ഇ-വിസ നിര്‍ബന്ധമാക്കിയത് ആശയക്കുഴപ്പത്തിലാക്കുന്നത്. ഓണ്‍ലൈന്‍ വിസയ്ക്ക് അപേക്ഷിച്ച് വിസ കിട്ടിയില്ലെന്ന പരാതിയാണ് പലര്‍ക്കും. ഇ-വിസയില്ലാതെ യാത്രചെയ്യാന്‍ പറ്റാത്തതിനാല്‍ പലരും യാത്രമാറ്റിവയ്ക്കുന്നുമുണ്ട്.ഒരാഴ്ച്ച മുന്‍പ് വിസയ്ക്ക് അപേക്ഷിച്ച് ലഭിക്കാത്തവരുണ്ട്.ചില യാത്രക്കാര്‍ വിസയ്ക്കപേക്ഷിച്ച് അടച്ച പണം നഷ്ടപ്പെട്ടതായും പറയുന്നു.
കമ്പ്യുട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാരായ യാത്രക്കാരെയാണ് പ്രധാമായും ഇ-വിസ നടപ്പിലാക്കിയത് കുഴക്കുന്നത്. ഇവര്‍ ട്രാവല്‍ ഏജന്റുമാരെ സമീപിക്കുകയാണ് ചെയ്യുന്നത്.ഇതു മുതലാക്കി ലാഭം കൊയ്യാനും ഒട്ടേറെ പേര് രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് ഇ-വിസ നിലവില്‍ വന്നത്.ഒമാനില്‍ നിന്ന് റോഡ് മാര്‍ഗ്ഗം യു എ ഇ യിലേക്ക് പോകുന്ന ഒമാനിലെ പ്രവാസികള്‍ക്കും ഇ-വിസ ബാധകമാണ്.

വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും വിസ അടിക്കാനുളള തിരക്ക് ഒഴിവാക്കുകയാണ് ഇ-വിസ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.ഇന്ത്യയടക്കമുളള ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് ഇ-വിസ ബാധകം. യു എ ഇ യുമായി കരാറുളള ബ്രിട്ടന് ഉള്‍പ്പെടെയുളള 46 രാജ്യങ്ങള്‍ക്ക് ഇ-വിസ നിര്‍ബന്ധമില്ല.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications