കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ-വിസ: യു എ ഇ യാത്രക്കാര്‍ ആശയക്കുഴപ്പത്തില്‍

  • By Pratheeksha
Google Oneindia Malayalam News

മസ്‌ക്കറ്റ്:യു എ ഇയിലേയ്ക്ക് യാത്ര ചെയ്യാന്‍ ഇ-വിസ പ്രാബല്യത്തില്‍ വന്നത് ഒട്ടേറെ യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബിസിനസ് ആവശ്യത്തിനായും മറ്റും സ്ഥിരമായി യാത്രചെയ്യുന്നവരെയാണ് ഇ-വിസ നിര്‍ബന്ധമാക്കിയത് ആശയക്കുഴപ്പത്തിലാക്കുന്നത്. ഓണ്‍ലൈന്‍ വിസയ്ക്ക് അപേക്ഷിച്ച് വിസ കിട്ടിയില്ലെന്ന പരാതിയാണ് പലര്‍ക്കും. ഇ-വിസയില്ലാതെ യാത്രചെയ്യാന്‍ പറ്റാത്തതിനാല്‍ പലരും യാത്രമാറ്റിവയ്ക്കുന്നുമുണ്ട്.ഒരാഴ്ച്ച മുന്‍പ് വിസയ്ക്ക് അപേക്ഷിച്ച് ലഭിക്കാത്തവരുണ്ട്.ചില യാത്രക്കാര്‍ വിസയ്ക്കപേക്ഷിച്ച് അടച്ച പണം നഷ്ടപ്പെട്ടതായും പറയുന്നു.

കമ്പ്യുട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാരായ യാത്രക്കാരെയാണ് പ്രധാമായും ഇ-വിസ നടപ്പിലാക്കിയത് കുഴക്കുന്നത്. ഇവര്‍ ട്രാവല്‍ ഏജന്റുമാരെ സമീപിക്കുകയാണ് ചെയ്യുന്നത്.ഇതു മുതലാക്കി ലാഭം കൊയ്യാനും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് ഇ-വിസ നിലവില്‍ വന്നത്.ഒമാനില്‍ നിന്ന് റോഡ് മാര്‍ഗ്ഗം യു എ ഇ യിലേക്ക് പോകുന്ന ഒമാനിലെ പ്രവാസികള്‍ക്കും ഇ-വിസ ബാധകമാണ്.

evisa-01-

വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും വിസ അടിക്കാനുളള തിരക്ക് ഒഴിവാക്കുകയാണ് ഇ-വിസ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.ഇന്ത്യയടക്കമുളള ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് ഇ-വിസ ബാധകം. യു എ ഇ യുമായി കരാറുളള ബ്രിട്ടന്‍ ഉള്‍പ്പെടെയുളള 46 രാജ്യങ്ങള്‍ക്ക് ഇ-വിസ നിര്‍ബന്ധമില്ല.

English summary
uae made e-visa mandatory from friday,travellers are still confusing particularly in visa application procecess..more travellers have been waiting for e-visa those who applied a week back or more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X