സൗരയൂഥത്തിന് പുറത്തുനിന്ന് വന്‍ ശക്തി, ഭൂമിയില്‍ വന്നിടിച്ചു, വിസ്ഫോടനം; സംഭവിച്ചത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: സൗരയൂഥത്തിന് പുറത്തുനിന്ന് ഭൂമിയെ വന്നിടിച്ച് വന്‍ തീജ്വാലകള്‍. വന്‍ വിസ്ഫോടനം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലൈറ്റനിംഗ് ഡിറ്റക്ടേഴ്സാണ് ഈ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്. ഊര്‍ജത്താല്‍ രൂപപ്പെട്ട വലിയ വിസ്ഫോടനമാണ് ഭൂമിയില്‍ വന്ന് പതിച്ചിരിക്കുന്നത്. ഏറ്റവും അമ്പരപ്പിക്കുന്നത് ഇത് സൗരയൂഥത്തിന് പുറത്തുനിന്നാണ് ഭൂമിയിലേക്ക് എത്തിയതെന്നാണ്.
എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ഭൂമിയുടെ അയോണോസ്ഫിയറില്‍ കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിസ്ഫോടനത്തിന് സാധിച്ചിരിക്കുകയാണ്. അതിശക്തമായ ഗാമ രശ്മികളുടെ വിസ്ഫോടനമാണ് ഉണ്ടായിരിക്കുന്നത്. സൂര്യനിലെ വിസ്ഫോടനത്തിന് സമാനമാണിത്. എന്നാല്‍ സാധാരണ സൂര്യനില്‍ നിന്നുള്ള വിസ്ഫോടനങ്ങള്‍ എത്തും മുമ്പ് മുന്നറിയിപ്പ് ഉണ്ടാവാറുണ്ട്. ഇവിടെ അത്തരമൊരു കാര്യം സംഭവിച്ചിട്ടില്ല.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ വിസ്ഫോടനം. വിദൂരമായ നക്ഷത്രത്തിലാണ് വിസ്ഫോടനം ഉണ്ടായതെന്നും, അതിനെ തുടര്‍ന്നാണ് ഗാമ രശ്മികള്‍ രൂപം കൊണ്ടതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജിആര്‍ബി 221009എ എന്നാണ് ഈ നക്ഷത്ര വിസ്ഫോടനത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 2022 ഒക്ടോബര്‍ ഒന്‍പതിനാണ് യൂറോപ്പ്യന്‍ സ്പേസ് ഏജന്‍സിയുടെ ഇന്റഗ്രല്‍ സ്പേസ് ടെലസ്കോപ്പും, ഭൂമിയെ പ്രദക്ഷിണം വെക്കുന്ന മറ്റ് ഉയര്‍ന്ന ഊര്‍ജ ഉപഗ്രഹങ്ങളും ഇക്കാര്യം കണ്ടെത്തിയത്.
ഈ വിസ്ഫോടനം മറ്റൊരു സൗരയൂഥത്തിലാണ് ഉണ്ടായിരിക്കുന്നത്. ഇവ നക്ഷത്ര സമൂഹം രണ്ട് ബില്യണ്‍ പ്രകാശ വര്‍ഷം അകലെയാണ് ഉള്ളത്. ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവും കരുത്തേറിയ ജിആര്ബികളില് ഒന്നാണിത്. 2002 യൂറോപ്പ്യന്‍ സ്പേസ് ഏജന്‍സി രൂപീകരിച്ച ഇന്റെഗ്രല്‍ മിഷന് ഗാമ രശ്മി വിസ്ഫോടനത്തെ കണ്ടെത്താന്‍ പ്രത്യേക നിരീക്ഷണം തന്നെ നടത്തുന്നുണ്ട്.
എന്നാല്‍ ഇത്തവണ ഭൂമിയിലേക്ക് വന്നത് പതിവില്ലാത്ത തരത്തിലുള്ള ജിആര്ബിയായിരുന്നു. അത്രയ്ക്കും കരുത്തേറിയ വിസ്ഫോടനമായിരുന്നു ഇത്. വിസ്ഫോടനം തെളിഞ്ഞ് കത്തുന്നത് പോലെയായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോഴത്തേത് മുമ്പുള്ള വന്‍ വിസ്ഫോടനത്തേക്കാള്‍ പത്ത് മടങ്ങ് തീവ്രമേറിയതാണ്.
ഇപ്പോഴത്തേത് പോലെയുള്ള വന്‍ വിസ്ഫോടനം ഓരോ പതിനായിരം വര്‍ഷം കൂടുമ്പോഴേ പ്രതീക്ഷിക്കാറുള്ളൂ. തീര്‍ത്തും അപൂര്‍വമാണ് ഇക്കാര്യങ്ങള്‍. 800 സെക്കന്‍ഡ് നേരത്തെ ഗാമ രശ്മികള്‍ ഏറ്റവും രൂക്ഷമായ നിലയിലായിരുന്നു. ഇന്ത്യയിലെ ലൈറ്റനിംഗ് ഡിറ്റക്ടേഴ്സാണ് ഇത് കണ്ടെത്തിയത്. മണിക്കൂറുകളോളം അയണോസ്ഫിയറിന് ഇത് പ്രശ്നങ്ങളുണ്ടാക്കി. ജര്‍മനിയിലെ ഉപകരണങ്ങളാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.
ഭൂമിയുടെ മുകള്‍ ഭാഗത്തെ അന്തരീക്ഷമാണ് പ്ലാസ്മകളാല് സമൃദ്ധമായ അയേണോസ്ഫിയര്. അന്തരീക്ഷ സംബന്ധമായ വൈദ്യുതിയിലും മാഗ്നറ്റോസ്ഫയറിന്റെ ഇന്നര്‍ എഡ്ജിന്റെ രൂപീകരണത്തിലും ഇവ നിര്‍ണായക പങ്കുവഹിക്കാറുണ്ട്. ജിആര്‍ബി വിസ്ഫോടനം നമ്മുടെ ഓസോണ്‍ പാളികളില്‍ വിള്ളലുണ്ടാക്കും. മാരകമായ അള്‍ട്രാ വയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടാനും ഇവ കാരണമാകും. ഭൂമിയിലെ ജീവാലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ഇത്തരം വിസ്ഫോടനങ്ങള്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications