കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിക്ക് പുറത്ത് 2 ലോകങ്ങള്‍; മനുഷ്യന് താമസിക്കാം, സൗരയൂഥത്തിന് പുറത്ത് കണ്ടെത്തല്‍

ഭൂമിയെ പോലെ സമാനമായ രണ്ട് ഗ്രഹങ്ങള്‍ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇവിടം താമസയോഗ്യമാണെന്നും കണ്ടെത്തിയിരിക്കുകയാണ്.

Google Oneindia Malayalam News
EARTH

വാഷിംഗ്ടണ്‍: ലോകത്ത് താമസിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഭൂമിയില്‍ മാത്രമല്ല ഉള്ളതെന്ന് കണ്ടെത്തല്‍. പുതിയ രണ്ട് ലോകങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യന് മറ്റ് സ്ഥലങ്ങളിലും വാസം യാഥാര്‍ത്ഥ്യമാകുമെന്ന് ഇതോടെ ശാസ്ത്രലോകം പറയുന്നു. സൗരയൂഥത്തിന് പുറത്ത് പുതിയ ലോകം തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. അമ്പരപ്പിക്കുന്ന കണ്ടെത്തലാണിത്.

രണ്ട് ഗ്രഹങ്ങളെയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. അത് മാത്രമല്ല ഇവ ഭൂമിയോളം തന്നെ വലിപ്പമുള്ളതാണ്. ഭൂമിയെ പോലെ തന്നെ വാസയോഗ്യമായ ഗ്രഹങ്ങളാണ് ഇവ രണ്ടും എന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. വിശദമായ വിവരങ്ങളിലേക്ക്.....

ഭൂമിയുടേത് പോലെ ജീവജാലങ്ങള്‍ ഉണ്ടാവാം

ഭൂമിയുടേത് പോലെ ജീവജാലങ്ങള്‍ ഉണ്ടാവാം

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

ഈ രണ്ട് ഗ്രഹത്തിന്റെയും പ്രതലത്തില്‍ ജലം രൂപപ്പെടാനുള്ള പ്രതലമുണ്ട്. അതിന് കൃത്യമായ അന്തരീക്ഷം വേണമെന്ന് മാത്രമാണ് ഉള്ളത്. ഇത്തരമൊരു സോണാണ് ജീവജാലങ്ങള്‍ വളരാന്‍ പറ്റിയ സോണ്‍ എന്ന് അറിയപ്പെടുന്നത്. അതായത് സൂര്യനില്‍ നിന്ന് കൃത്യമായ അകലത്തിലാണ് ഭൂമിയുള്ളത്. ഇതുപോലെ ഭൂമി വാസയോഗ്യമാക്കുന്നതും അത്തരം കാരണങ്ങളാണ്. വാനശാസ്ത്രജ്ഞര്‍ ശരിക്കും പുതിയ ഗ്രഹങ്ങളുടെ കാര്യത്തില്‍ ആവേശത്തിലാണ്. ഇത്തരമൊരു അന്തരീക്ഷവും ജീവജാലങ്ങള്‍ക്ക് വളരാനുള്ള സാഹചര്യവുമെല്ലാം ഇതിന് മുമ്പ് കണ്ടെത്തിിരുന്നില്ല.

വര്‍ഷം 10 ദിവസം മാത്രം

വര്‍ഷം 10 ദിവസം മാത്രം

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

രണ്ടാമത്തെ ഗ്രഹത്തിന് ഭൂമിയേക്കാള്‍ ഉയര്‍ന്ന പിണ്ഡമാണ് ഉള്ളത്. ഭൂമിക്ക് കൂടുതല്‍ അടുത്തായുള്ളതും ഈ ഗ്രഹമാണ്. ഇവിടെ ഒരു വര്‍ഷം എന്നാല്‍ വെറും പത്ത് ദിവസമാണ്. അതിവേഗത്തിലാണ് സമയം കടന്നുപോകുന്നത്. പ്ലാനറ്റ് സി എന്നാണ് ആദ്യ ഗ്രഹത്തിന്റെ പേര്. ഭൂമിയേക്കാള്‍ വലിപ്പമുണ്ട് ഈ ഗ്രഹത്തിന്. ഇത് ഭ്രമണം ചെയ്ത് കഴിയാന്‍ 20 ദിവസമെടുക്കും. ജിജെ 1002 എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. തുടക്കക്കാലത്ത് ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഇവ അതിജീവിച്ചെന്നും, ഇപ്പോള്‍ ശാന്തമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ജീവകണങ്ങള്‍ ധാരാളം

ജീവകണങ്ങള്‍ ധാരാളം

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

ഏത് ഗ്രഹത്തെയും പോലെ രൂപീകരണത്തിന് ശേഷം കത്തി ജ്വലിക്കുന്നതായിരുന്നു ഈ ഗ്രഹം. ആ ജ്വലിക്കല്‍ നിരവധി തന്‍മാത്രകളെ ഈ ഗ്രഹത്തില്‍ രൂപം കൊള്ളിക്കുന്നതില്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഇവ പിന്നീട് വാസയോഗ്യമാകാന്‍ സഹായിക്കും. ഏതൊരു ജീവനും ഇവിടെ രൂപം കൊള്ളാന്‍ സാധിക്കും. മനുഷ്യര്‍ക്ക് വാസയോഗ്യമാണെന്ന് ഇതിലൂടെ വ്യക്തമാണ്. സ്‌പെയിനിലെ ലാല ലാഗുന യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ അലക്‌സാന്ദ്രോ സുവാരസ് മസ്‌കരാനോ നയിച്ച സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം ഇവയ്ക്ക് കൃത്യമായൊരു അന്തരീക്ഷം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഇവ വാസയോഗ്യമാണെന്ന് കണ്ടെത്താനാവൂ.

English summary
earth like two new planets found far away from solar system, scientists says its habitable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X