കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി 'ഒന്നല്ല', രണ്ട് ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചുണ്ടായത്?

Google Oneindia Malayalam News

കാലിഫോര്‍ണിയ: പ്രപഞ്ചത്തിന്റെ ഉത്പത്തി സംബന്ധിച്ച് ഒരുപാട് സിദ്ധാന്തങ്ങളുണ്ട്. അതില്‍ വ്യാപകമായി സ്വീകരിയ്ക്കപ്പെട്ടിട്ടുള്ളതാണ് മഹാ വിസ്‌ഫോടന സിദ്ധാന്തം.

ഒരു വലിയ വിസ്‌ഫോടനത്തിലൂടെയാണ് ഇക്കാണുന്ന പ്രപഞ്ചം ഉണ്ടായത് എന്ന് വരുമ്പോള്‍ ഭൂമിയും അങ്ങനെ തന്നെയല്ലേ ഉണ്ടായിട്ടുണ്ടാവുക. അതേ, എന്നാല്‍ ഇപ്പോഴത്തെ ഭൂമി ഈ നിലയില്‍ ഉണ്ടായതിന് പിന്നില്‍ ഒരു വന്‍ 'കൂട്ടിയിടി' കൂടി നടന്നിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

രണ്ട് ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചിട്ടാണത്രെ ഭൂമി ഉണ്ടായത്. ഏതൊക്കെയാണ് ആ ഗ്രഹങ്ങള്‍?

കൂട്ടിയിടി

കൂട്ടിയിടി

രണ്ട് ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാണ് ഇന്നത്തെ ഭൂമി ഉണ്ടായത് എന്നാണ് പഠനറിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നേരത്തേയും സിദ്ധാന്തങ്ങള്‍ ഉണ്ടായിരുന്നു.

 ഉക്ല

ഉക്ല

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആന്റ് ലോസ് ആഞ്ജലീസിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളത്.

പഴയ ഭൂമി

പഴയ ഭൂമി

പ്രപഞ്ച രൂപീകരണത്തിന് ശേഷം ഉണ്ടായ ഭൂമിയ്ക്ക് വെറും ആയിരം മില്യണ്‍ വര്‍ഷങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴായിരുന്നത്രെ ആ കൂട്ടിയിടിയ്ക്കല്‍ നടന്നത്.

എത്ര വര്‍ഷം മുമ്പ്

എത്ര വര്‍ഷം മുമ്പ്

എത്ര വര്‍ഷം മുമ്പാണ് അത് നടന്നത് എന്നറിയാമോ? വറും 450 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതായത് വെറും 45,000 കോടി വര്‍ഷം മുമ്പ്.

ഇടിച്ചത് ആര്?

ഇടിച്ചത് ആര്?

തിയ എന്ന് വിളിയ്ക്കപ്പെടുന്ന സാധനം. അതിനെ ഗ്രഹമെന്ന് വേണമെങ്കില്‍ വിളിയ്ക്കാം. ഗ്രഹഭ്രൂണം എന്നും വിശേഷിപ്പിയ്ക്കാം. ചൊവ്വയുടേയോ ഭൂമിയുടേയോ തന്നെ വലിപ്പമുള്ളതാണ് തിയ.

പഴയ സിദ്ധാന്തം

പഴയ സിദ്ധാന്തം

തിയ കൂട്ടിയിടിച്ചാണ് ഇപ്പോഴത്തെ ഭൂമി ഉണ്ടായത് എന്നത് സംബന്ധിച്ച് നേരത്തേ തന്നെ സിദ്ധാന്തങ്ങളുണ്ട്. വശങ്ങള്‍ കൂട്ടിയിടിച്ചു എന്നായിരുന്നു അത്. എന്നാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ അതല്ല.

നേരിട്ട് കൂട്ടിയിടിച്ചു

നേരിട്ട് കൂട്ടിയിടിച്ചു

എന്നാല്‍ പുതിയ കണ്ടെത്തല്‍ അങ്ങനെയല്ല. നേര്‍ക്കുനേര്‍ കൂട്ടിയിടിയിലൂടെയാണ് അത് സംഭവിച്ചതത്രെ. രണ്ടും കൂട്ടിയിടിച്ച് ഒരു പുതിയ ഗ്രഹമായി.

അപ്പോള്‍ ചന്ദ്രനോ?

അപ്പോള്‍ ചന്ദ്രനോ?

ഭൂമിയും തിയയും കൂട്ടിയിടിച്ചപ്പോള്‍ തെറിച്ചുപോയ ഒരു കഷ്ണമാണ് ചന്ദ്രന്‍ എന്നാണ് കരുതപ്പെടുന്നത്.

 തെളിവുണ്ട്

തെളിവുണ്ട്

ചുമ്മാ പറയുന്നതല്ല കേട്ടോ... ചന്ദ്രനില്‍ നിന്ന് ലഭിച്ച പാറക്കല്ലുകളില്‍ നടത്തിയ പഠനങ്ങള്‍ തന്നെ ഇത് സാധൂകരിയ്ക്കുന്നുണ്ട്.

നാസ വക

നാസ വക

യുണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആന്റ് ലോസ് ആഞ്ജലീസില്‍ ആണ് പഠനം നടന്നിരുന്നതെങ്കിലും ഈ പഠനത്തിന് പണം നല്‍കിയിരുന്നത് നാസ ആയിരുന്നു.

English summary
Earth made up of two planets after 'violent collision' with Theia 4.5bn years ago, UCLA scientists find
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X